.
തിക്കോടി: തിക്കോടി ഗ്രാമ പഞ്ചായത്തിൽ ‘എന്റെ കേരളം വികസന വര’ യുടെ ഭാഗമായുള്ള വികസനവര തൃക്കോട്ടൂർ വെസ്റ്റ് ജി എൽ പി സ്കൂളിൽ നടന്നു. പരിപാടിയുടെ ഉദ്ഘാടനം പ്രസിഡണ്ട് ജമീല സമദ് നിർവ്വഹിച്ചു.
ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ പി ഷക്കീല സ്വാഗതം പറഞ്ഞ പരിപാടിയിൽ വാർഡ് മെമ്പർ ജിഷ കാട്ടിൽ അധ്യക്ഷയായി. മെമ്പർമാരായ ഷീബ പുല്പാണ്ടി, എം സിനിജ , എച്ച് എം രശ്മി തുടങ്ങിയവർ സംബന്ധിച്ചു. മുഹമ്മദ് ഫിജാസ് യു.പി വിഭാഗത്തിലും കെ.കെ ആൽബിൻ എൽ പി വിഭാഗത്തിലും ഒന്നാമതായി. വൈസ്.പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി സമ്മാന വിതരണം നടത്തി. ചന്ദ്രൻ മുദ്ര നേതൃത്വം നൽകി.