പയ്യോളിയെ ഭീതിയിലാഴ്ത്തിയ ഭ്രാന്തൻ നായയെ ടി.ഡി.ആർ.എഫ് വളണ്ടിയേഴ്സും നാട്ടുകാരും പിടികൂടി

news image
Jun 22, 2025, 6:14 am GMT+0000 payyolionline.in

പയ്യോളി : പയ്യോളിയെ ഭീതിയിലാഴ്ത്തിയ തെരുവ് നായയെ ടി.ഡി.ആർ.എഫ് വളണ്ടിയേഴ്സും നാട്ടുകാരും പിടികൂടി. ഇന്ന് തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് പേർക്കാണ് പരിക്കേറ്റത്.നായയെ കണ്ണൂരിലേക്ക് കൊണ്ടുപോകുമെന്നാണ് ലഭിക്കുന്ന വിവരം.

ട്രെയിൻ കയറാൻ എത്തിയ സ്ത്രീയെ ടൗണിൽ നിന്ന് നായ കടിച്ചതാണ് തുടക്കം . ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു സംഭവം. റെയിൽവേ സ്റ്റേഷനിൽ ഒരു യാത്രക്കാരനെയും നായ കടിച്ചു. ഈ നായ പിന്നീട് ബസ് സ്റ്റാൻഡ് പരിസരത്തേക്ക് ഓടിയതായി നാട്ടുകാർ പറയുന്നു. കറുത്ത നിറമുള്ള നായയാണ് കടിച്ചത്.

തെരുവുനായ ശല്യത്തിന് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വ്യാപകമായ ആവശ്യം ഉയരുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe