തുറയൂർ വാർഡ് വിഭജന നടപടികൾക്ക് ഹൈക്കോടതിയുടെ സ്റ്റേ

news image
Jun 23, 2025, 7:11 am GMT+0000 payyolionline.in

തുറയൂർ: തുറയൂർ  പഞ്ചായത്ത് വാർഡ് വിഭജന നടപടികൾക്ക്‌ കേരള ഹൈക്കോടതിയുടെ സ്റ്റേ. അശാസ്ത്രീയമായ വാർഡ് വിഭജനത്തിനെതിരെ ഉള്ള യു.ഡി.എഫ് തുറയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ഹർജി പരിഗണിച്ചാണ്  കേരള ഹൈക്കോടതി വാർഡ് വിഭജന നടപടികൾക്ക് താത്കാലിക സ്റ്റേ നൽകിയത് .

വാർഡ് വിഭജനത്തിൻ്റെ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ച സമയത്തുതന്നെ, ജില്ലാ ഡിലിമിറ്റേഷൻ കമ്മിറ്റിക്കും സംസ്ഥാന ഡിലിമിറ്റേഷൻ കമ്മിറ്റിക്കും 33 പരാതികൾ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി നൽകിയിരുന്നു. ഭൂമിശാസ്ത്രപരമായ അതിരുകൾ നിലനിന്നിട്ടും അവ അവഗണിച്ച്, എല്ലാ വാർഡുകളും അനാവശ്യമായി ദൂരത്തിലേക്ക് നീട്ടി വിഭജിച്ചുവെന്നതാണ് പ്രധാനമായുള്ള പരാതി.

ഡിലിമിറ്റേഷൻ കമ്മിറ്റിയുടെ മാനദണ്ഡങ്ങൾ പൂർണ്ണമായും ലംഘനം നടത്തിയ തുറയൂർ പഞ്ചായത്ത്
നടപടിക്കെതിരെയാണ് യു.ഡി എഫ് തുറയൂർ പഞ്ചായത്ത് കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചത്. അഡ്വ പി എ മുഹമ്മദ് ഷാ ആണ് യു ഡി എഫ് തുറയൂർ പഞ്ചായത്ത് കമ്മിറ്റിക്കുവേണ്ടി ഹാജരായത്. ഈ സ്റ്റേ ഉത്തരവിലൂടെ വാർഡ് വിഭജന നടപടികൾക്ക് താത്കാലികമായി തടസ്സം നേരിട്ടിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe