കൊയിലാണ്ടി: റോഡിലേക്ക് പൊട്ടിവീണ തെങ്ങ് അഗ്നി രക്ഷാ സേനയെയെത്തിമുറിച്ച് മാറ്റി.
ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് ഉള്ളിയേരി അത്തോളി റൂട്ടിൽ വേളൂരിൽ തെങ്ങ്പൊട്ടി റോഡിന് കുറുകെ വീണ് ഗതാഗതം തടസ്സപ്പെട്ടത്.
വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ , വി.കെ ബിജു വിന്റെ നേതൃത്വത്തിൽ എത്തുകയും മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു. ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ ജാഹിർ എം,ജിനീഷ് കുമാർ പി കെ,സിജിത്ത് സി, സുജിത്ത് എസ് പി, ഹോഗാർഡ് മാരുമായ പ്രദീപ്കുമാർ,ഓം പ്രകാശ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
