ജെ.സി.ഐ മേഖല 21-ന്റെ മേഖലാ കൺവെൻഷനിൽ ജെ.സി.ഐ സെനറ്റർ ഗോകുൽ ജെബി പ്രസിഡന്റായി

news image
Nov 11, 2025, 5:38 am GMT+0000 payyolionline.in

കോഴിക്കോട്:  മലപ്പുറം, കോഴിക്കോട് ജില്ലകളെ ഉൾക്കൊള്ളുന്ന ജെ.സി.ഐ മേഖല 21-ന്റെ മേഖലാ കൺവെൻഷനിൽ, ജെ.സി.ഐ കൊയിലാണ്ടിയുടെ നോമിനിയായ ജെ.സി.ഐ സെനറ്റർ ഗോകുൽ ജെ.ബിയെ പുതിയ സോൺ പ്രസിഡന്റ് ആയി തെരഞ്ഞെടുത്തു. സമ്മേളനം കോഴിക്കോട് മറീന കൺവെൻഷൻ സെൻററിൽ വച്ച് നടന്നു.

വൈസ് പ്രസിഡന്റുമാരായി അമീർ സുഹൈൽ പി പി , സനീഷ് കുരിയേടത്ത്, കവിത ബിജേഷ്, ഡോ. നിയാസ് കുരിക്കൽ, കെ കെ ആസാദ് എന്നിവരെ തെരഞ്ഞെടുത്തു.

ഡയറക്ടർമാരായി കെ വി ഗോപകുമാർ, ഡോക്ടർ.അഖിൽ എസ് കുമാർ, ഡോക്ടർ ജമീൽ സെട്ട്, സദാഖുത്തുള്ള താഹിർ, സനിൻ കൈപ്പകിൽ, പി ടി ശരത്ത്, അർജുൻ കെ നായർ,ആമിനകുട്ടി, വി കെ മഹേഷ്‌ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.സോൺ സെക്രട്ടറി ആയി ഹബീബ് റഹ്മാൻയും ട്രഷറർ ആയി അശ്വിൻ മനോജ്‌ നെയും തെരഞ്ഞെടുക്കപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe