കൊച്ചിയിലെ കമ്മിഷണര്‍ ഓഫ് കസ്റ്റംസ് ഓഫിസിലെ മറൈന്‍ വിംഗിന് കീഴില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 19 ഒഴിവ് ആണുള്ളത്. ഡിസംബർ 15 വരെ അപേക്ഷിക്കാം. സീമാന്‍, ട്രേഡ്‌സ്മാന്‍, ഗ്രീസര്‍, സീനിയര്‍ സ്‌റ്റോര്‍ കീപ്പര്‍ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സീമാന്‍, ട്രേഡ്‌സ്മാന്‍, ഗ്രീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവരുടെ പ്രായപരിധി 25 വയസാണ്.
സീനിയര്‍ സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് 30 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് ഇളവ് ലഭിക്കുന്നതായിരിക്കും. സീമാന്‍ തസ്തികയില്‍ 11 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ട്രേഡ്‌സ്മാന്‍ തസ്തികയില്‍ മൂന്നും ഗ്രീസര്‍ തസ്തികയില്‍ നാലും സീനിയര്‍ സ്‌റ്റോര്‍ കീപ്പര്‍ തസ്തികയില്‍ ഒന്നും ഒഴിവുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തസ്തിക, ഒഴിവ്, പ്രായപരിധി എന്നിവ ചുവടെ:
സീമാൻ (11 ഒഴിവ്): 25 വയസ്സ്, ട്രേഡ്സ്മാൻ (3): 25 വയസ്സ്, ഗ്രീസർ (4): 25 വയസ്സ്, സീനിയർ സ്റ്റോർ കീപ്പർ (1): 30 വയസ്സ്
അപേക്ഷ അയയ്‌ക്കേണ്ട വിലാസം
The Additional Commissioner (P & V)
Office of the Commissioner of Customs (Preventive)
5th Floor, Catholic Centre, Broadway,
Cochin682031
യോഗ്യതകളും മറ്റു വിശദവിവരങ്ങളും ഉൾപ്പെടുന്ന വിജ്ഞാപനം https://cenexcisekochi.gov.in എന്ന വെബ്സൈറ്റിൽ അറിയാം
