പയ്യോളി : ഒപ്പം റെസിഡന്റ്‌സ് അസോസിയേഷൻ (ബീച്ച് റോഡ്), പയ്യോളിയുടെ ഒമ്പതാം വാർഷിക ആഘോഷം ജനുവരി ഒന്നിന് വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ചു. സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം ചന്ദ്രശേഖരൻ തിക്കോടി നിർവഹിച്ചു.
അസോസിയേഷൻ പ്രസിഡന്റ് കാസിം കളത്തിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെക്രട്ടറി ശ്രീനിവാസൻ എം.കെ. സ്വാഗതം ആശംസിച്ചു. അസോസിയേഷൻ പരിധിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മുൻസിപ്പൽ കൗൺസിലർമാരായ മുസ്തഫ വി.എം., ആരിഫ് ഫൈസൽ, കുൽസു റാഷിദ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. ചടങ്ങിൽ ട്രഷറർ ഷാജി എം. നന്ദി രേഖപ്പെടുത്തി.
