കേരളത്തിൽ വിവിധ സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം!

news image
Jan 22, 2026, 12:42 pm GMT+0000 payyolionline.in

തൊഴിലന്വേഷകർക്ക് പുതുവർഷത്തിൽ മികച്ച അവസരങ്ങൾ! തിരുവനന്തപുരത്തും തൃശൂരിലുമായി സർക്കാർ-അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ പുതിയ നിയമന അറിയിപ്പുകൾ പുറത്തിറങ്ങി. ഡ്രൈവർ, മേട്രൺ, ക്ലീനിംഗ് സ്റ്റാഫ് തസ്തികകളിലായി താല്കാലിക ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ക്ലീനീം​ഗ് സ്റ്റാഫ് നിയമനം

വട്ടിയൂർക്കാവ് കുടുംബാരോ​ഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ക്ലീനിം​ഗ് സ്റ്റാഫിനെ നിയമിക്കുന്നു. അഭിമുഖം ഫെബ്രുവരി 10ന് നടക്കും. വിദ്യാഭ്യാസ യോ​ഗ്യത: എട്ടാം ക്ലാസ്സ്. കൊടുങ്ങാനൂർ, വാഴോട്ടുകോണം, കാച്ചാണി വാർഡുകളിൽ ഉള്ളവർക്ക് മുൻ​ഗണന. ഫോൺ: 0471- 0471-2364187

ഡ്രൈവർ

തിരുവനന്തപുരം മുട്ടത്തറയിലെ സിമെറ്റ് കോളേജ് ഓഫ് നഴ്സിങ്ങിൽ ഡ്രൈവർ തസ്തികയിലേക്ക് ദിവസവേതന വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. പ്രതിദിനം 730 രൂപയാണ് വേതനം. എസ്.എസ്.എൽ.സിയും കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയവുമാണ് അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിരിക്കുന്നത്.

അപേക്ഷകർ 55 വയസ്സ് കവിയാൻ പാടില്ലാത്തതും നിർബന്ധമായും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) ഹാജരാക്കേണ്ടതുമാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ, ബയോഡേറ്റ, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഫെബ്രുവരി 7-ാം തീയതി വൈകിട്ട് 5 മണിക്ക് മുൻപായി പ്രിൻസിപ്പൽ, സിമെറ്റ് കോളേജ് ഓഫ് നഴ്സിങ് മുട്ടത്തറ, പാറ്റൂർ, വഞ്ചിയൂർ പി. ഒ., തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്.

മേട്രൺ ഒഴിവ്

തൃശൂർ ജില്ലയിലെ ഒരു അർധസർക്കാർ സ്ഥാപനത്തിൽ മേട്രൺ ട്രേഡ് II തസ്തികയിൽ (സ്ത്രീകൾ മാത്രം) ഒരു താത്കാലിക ഒഴിവുണ്ട്. ബി.കോമും ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ സ്റ്റോർ, അക്കൗണ്ടിങ് എന്നിവ കൈകാര്യം ചെയ്യുന്നതിലുള്ള രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രായപരിധി 18-36 വയസ്. യോഗ്യതയുള്ളവർ ഫെബ്രുവരി 15നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe