‘തെറ്റുകളോട് ഇങ്ങനെ പ്രതികരിക്കണം’; വൈറൽ അമ്മൂമ്മയെ അഭിനന്ദിച്ച് മന്ത്രി ​ഗണേഷ് കുമാർ

news image
Feb 13, 2026, 7:55 am GMT+0000 payyolionline.in

കോഴിക്കോട് കഴിയഞ്ഞ ദിവസം ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചെത്തിയ യാത്രികനെ തടഞ്ഞ പ്രഭാവതി അമ്മയെ അഭിനന്ദിച്ച് മന്ത്രി കെ ബി ​ഗണേഷ് കുമാർ. പ്രഭാവതി അമ്മ ചെയ്തത് നല്ല കാര്യമാണ്. നിയമം ലംഘിച്ച് എത്തിയ സ്കൂട്ടർ യാത്രികനോട് മാന്യമായ ഇടപെടലാണ് പ്രഭാവതി അമ്മയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഫുട്പാത്ത് നടന്നു പോകാനുള്ളതാണ്. അവിടെ വണ്ടിയോടിക്കാനുള്ളതല്ല. അമ്മ പ്രതികരിച്ച രീതിയോടെ വളരെ ബഹുമാനം തോന്നുന്നു. ഇത്തരം തെറ്റുകളോട് ഇങ്ങനെ പ്രതികരിക്കണം എന്നും പ്രഭാവതി അമ്മയെ അഭിനന്ദിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.

 

കോഴിക്കോട് എരഞ്ഞിപ്പാലം ട്രാഫിക് സിഗ്‌നലിനു സമീപം ഫുട്പാത്തിലൂടെ സ്കൂട്ടർ കയറ്റിപ്പോകാൻ ശ്രമിച്ചയാളെ തടയുന്ന വയോധികയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്. ബുധനാഴ്ചയാണ് സംഭവം നടക്കുന്നത്. പ്രായമായ ഒരു സ്ത്രീ ഫുട്പാത്തിൽ വരുന്ന വാഹനം തടഞ്ഞു നിർത്തി റോഡിൽ ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു.

വയോധിക സ്കൂട്ടർ ഉടമയെ തടഞ്ഞിട്ടും ഇയാൾ സ്കൂട്ടറുമായി മുന്നോട്ടു കടന്നുപോകാൻ ശ്രമിച്ചയാൾക്ക് മുന്നിൽ ധൈര്യത്തോടെ നിന്ന് കാൽ കൊണ്ടും മറ്റും വയോധിക തടസ്സം സൃഷ്ട്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. തടസം സൃഷ്ടിക്കുക മാത്രമല്ല സംഭവം മൊബൈലിൽ പകർത്തും എന്ന് കൂടി സൂചിപ്പിച്ചാണ് ഫുട്പാത്തിൽ നിന്ന് സ്‌കൂട്ടർ യാത്രക്കാരനെ റോഡിലേക്ക് ഇറക്കി വിടുന്നത്. സംഭവത്തിൽ വീഡിയോ വൈറലായതോടെ നാടെങ്ങും പ്രഭാവതി അമ്മയെ അഭിനന്ദിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe