കാൻസറിനെതിരെ ബോധവൽക്കരണവുമായി പുറക്കാട് ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ്

news image
Nov 10, 2026, 2:37 am GMT+0000 payyolionline.in

കൊയിലാണ്ടി: പുറക്കാട് ആശ്രയ ചാരിറ്റബിൾ ട്രസ്റ്റും കോഴിക്കോട് ജീവനം കാൻസർ സൊസൈറ്റിയും സംയുക്തമായി പുറക്കാട് സൗത്ത് എൽ.പി. സ്കൂളിൽ കാൻസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

കൊയിലാണ്ടി വയോമിത്രം മെഡിക്കൽ ഓഫീസർ ഡോ. ജിജോ മോഹനൻ ചടങ്ങ്  ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. നിതിൻ രാജ് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.

ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ രവി നവരാഗ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കാൻസറിനെ അതിജീവിച്ച ജീവനം സൊസൈറ്റിയിലെ അംഗങ്ങളായ അനിൽ, അനുപ്രിയ, ലീലാദാസ് എന്നിവർ തങ്ങളുടെ അനുഭവങ്ങൾ ചടങ്ങിൽ പങ്കുവെച്ചു. സി.പി. പ്രകാശൻ, കരിം വടക്കയിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ അനിൽ സ്വാഗതവും പുഷ്പാ ജനാർദ്ദനൻ നന്ദിയും പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe