വകുപ്പുകളിൽ വിജ്ഞാപനമായി; സണ്ണി ജോസഫിന് വൈദ്യുതി, ആരോഗ്യം കാക്കാൻ മുരളീധരൻ

news image
May 20, 2026, 10:48 am GMT+0000 payyolionline.in

തിരുവനന്തപുരം: വി ഡി സതീശൻ മന്ത്രിസഭയിലെ വകുപ്പുവിഭജനം പൂർത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകൾ മുഖ്യമന്ത്രി വി ഡി സതീശൻ കൈകാര്യം ചെയ്യും. ആഭ്യന്തരം, വിജിലൻസ് വകുപ്പുകൾ രമേശ് ചെന്നിത്തലയ്ക്കാണ്.

മന്ത്രിമാരും വകുപ്പുകളും

വി ഡി സതീശൻ- പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകൾ

രമേശ് ചെന്നിത്തല- ആഭ്യന്തരം, വിജിലൻസ്

സണ്ണി ജോസഫ്- വൈദ്യുതി, പരിസ്ഥിതി

കെ മുരളീധരൻ- ആരോഗ്യം, ദേവസ്വം

എ പി അനിൽകുമാർ- റവന്യൂവകുപ്പ്

പി സി വിഷ്ണുനാഥ്- ടൂറിസം, സാംസ്‌കാരികം

എം ലിജു- എക്‌സൈസ്, സഹകരണം

റോജി എം ജോൺ- ഉന്നത വിദ്യാഭ്യാസം

ടി സിദ്ദിഖ്- കൃഷി

കെ എ തുളസി-പിന്നാക്ക ക്ഷേമം

ബിന്ദു കൃഷ്ണ- വനിതാ-ശിശുക്ഷേമം, തൊഴിൽ

ഒ ജെ ജനീഷ്- കായികം, യുവജനക്ഷേമം

പി കെ കുഞ്ഞാലിക്കുട്ടി- വ്യവസായം, ഐടി

എൻ ഷംസുദ്ദീൻ- പൊതുവിദ്യാഭ്യാസം

കെ എം ഷാജി- തദ്ദേശസ്വയംഭരണം

പി കെ ബഷീർ- പൊതുമരാമത്ത്

വി ഇ അബ്ദുൾ ഗഫൂർ- ഫിഷറീസ്

മോൻസ് ജോസഫ്- ജലസേചനം

അനൂപ് ജേക്കബ്- ഭക്ഷ്യ-സിവിൽ സപ്ലൈസ്

ഷിബു ബേബി ജോൺ- വനം

സി പി ജോൺ- ഗതാഗതം

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe