പയ്യോളി നഗരസഭ കേരളോത്സവം:2026 നവംബർ 1 മുതൽ 13 വരെ

news image
Oct 23, 2026, 1:06 pm GMT+0000 payyolionline.in

പയ്യോളി : പയ്യോളി നഗരസഭ കേരളോത്സവം 2026 സ്വാഗത സംഘം രൂപീകരിച്ചു. നഗരസഭ അധ്യക്ഷ എൻ.സാഹിറ ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ ഉപാധ്യക്ഷൻ മുജേഷ് ശാസ്ത്രി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.എം ഹൈറുന്നിസ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രൊജക്റ്റ്‌ ഓഫീസർ പ്രജീഷ് കുമാർ.എം നന്ദി പറഞ്ഞു. സൂപ്രണ്ട് സി.കെ റസാഖ്,ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ ക്ലബ്‌ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. അപേക്ഷകൾ ഒക്ടോബർ 24 മുതൽ സ്വീകരിക്കുന്നതാണ്. അത്
ലറ്റിക്സ്, ഗയിംസ് മത്സരങ്ങളുടെ അപേക്ഷ ഒക്ടോബർ 24 മുതൽ 30 വരെയും, കലാ മത്സരങ്ങളുടെ അപേക്ഷകൾ ഒക്ടോബർ 24 മുതൽ നവംബർ 5 വരെ നഗരസഭ ഓഫീസിൽ സ്വീകരിക്കുന്നതാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe