കോഴിക്കോട് ബാലുശ്ശേരിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

news image
Jun 13, 2026, 8:31 am GMT+0000 payyolionline.in

കോഴിക്കോട്: ബാലുശ്ശേരിയിൽ യുവാവിനെ പെൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബാലുശ്ശേരി പറമ്പിൽ മുകൾ സ്വദേശി ഷാവാദ് (26) ആണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി വൈകിയാണ് ബാലുശ്ശേരിയിലെ പെൺസുഹൃത്തിന്റെ വീട്ടിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് ബാലുശ്ശേരി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe