മലപ്പുറം: വീടിനകത്ത് ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു. മലപ്പുറം ഒതുക്കുങ്ങലിൽ ഇന്ന് രാവിലെയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. മുഹമ്മദ് റാഫി – ജൗഹറ എന്നിവരുടെ കുഞ്ഞിനാണ് നായയുടെ കടിയേറ്റത്. മുഖത്തും ചെവിയിലും തലക്കും കടിയേറ്റ കുഞ്ഞ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ ഇതേ നായ പലരെയും കടിച്ചു പരിക്കേൽപ്പിച്ചിട്ടുണ്ട്. നായക്കായി തെരച്ചിൽ തുടരുകയാണ്.
മലപ്പുറത്ത് വീടിനകത്ത് ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു; കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിൽ
Jul 18, 2026, 2:41 pm GMT+0000
payyolionline.in
ഉമ്മൻ ചാണ്ടി അനുസ്മരണ ദിനം: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഉച്ചഭക്ഷണ വിതരണം ..
സർക്കാർ ആശുപത്രികളിൽ ബാനർകെട്ടിയുള്ള ഭക്ഷണ വിതരണം വേണ്ട; ഉച്ചഭക്ഷണം കമ്മ്യൂണി ..
