നന്തിബസാർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി തിക്കോടി ടൗണിൽ അടിപ്പാത നിർമിക്കണമെന്ന ആവശ്യം ശക്തമാക്കിക്കൊണ്ട് ആലോചനാ യോഗം ചേർന്നു. വാർഡ് മെമ്പർ സജ്ന ചെത്തിൽ യോഗം ഉദ്ഘാടനം ചെയ്തു. കെ. പി. രമേശൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ആക്ഷൻ കമ്മിറ്റി പ്രതിനിധികളായ ഇസ്മായിൽ, ഹക്കീം, റഫീഖ് എന്നിവർ ചേർന്ന് തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. കെ. ഫൈസലിന് നിവേദനം സമർപ്പിച്ചു. തുടർപ്രവർത്തനങ്ങളുടെ ഭാഗമായി എം.പി., എം.എൽ.എ. എന്നിവരുടെ സമയലഭ്യത അനുസരിച്ച് ഉടൻതന്നെ വിപുലമായ ബഹുജന കൺവെൻഷൻ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.
സാംസ്കാരിക-സാമൂഹിക രംഗത്തെ പ്രമുഖരായ സഹദ് പുറക്കാട്, അശോകൻ ശില്പ, കുഞ്ഞബ്ദുള്ള തിക്കോടി, ലത്തീഫ് ജി.ടി.എഫ്., ഇസ്മായിൽ പി.വി., പി.വി. അസീസ്, പി. ഹാഷിം മാസ്റ്റർ, കുഞ്ഞമ്മദ് മാഷ്, അനിത ടീച്ചർ, ജിഷ കാട്ടിൽ, ജംഷിദ് അലി കാട്ടിൽ, അയ്യൂബ്, ശശി, ഉമ്മർ അരീക്കര, സദാനന്ദൻ പി.കെ., ശ്രീധരൻ എന്നിവർ സംസാരിച്ചു. റഫീഖ് കെ. പി സ്വാഗതവും ഇസ്മായിൽ നന്ദിയും പറഞ്ഞു.
