ഇരിങ്ങൽ റെയിൽവേ സ്റ്റേഷൻ റെയിൽവേ ഡിവിഷൻ മാനേജർ സന്ദർശിച്ചു

news image
Aug 12, 2026, 2:04 pm GMT+0000 payyolionline.in

പയ്യോളി: ഇരിങ്ങൽ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം ഉയർത്തൽ, അണ്ടർപാസ്, ഫൂട്ട് ഓവർ ബ്രിഡ്ജ് (FOB) നിർമ്മാണം തുടങ്ങിയ അടിസ്ഥാന വികസന ആവശ്യങ്ങളും ഭൗതിക സാഹചര്യങ്ങളും വിലയിരുത്തുന്നതിനായി പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ (DRM) ശ്രീ. മധുകർ റോട്ട് സ്റ്റേഷൻ സന്ദർശിച്ചു. ഷാഫി പറമ്പിൽ എം.പി. സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം.

​സന്ദർശനത്തിനിടെ ഇരിങ്ങൽ റെയിൽവേ ആക്ഷൻ കമ്മിറ്റി ഭാരവാഹികളുമായി  ചർച്ച നടത്തുകയും യാത്രാദുരിത പരിഹാരത്തിനായി നിവേദനങ്ങൾ സ്വീകരിക്കുകയും ചെയ്തു. പ്ലാറ്റ്‌ഫോം ഉയർത്തുന്നതിന് ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും അണ്ടർപാസ് ഉൾപ്പെടെയുള്ള മറ്റ് ആവശ്യങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ പരിഗണിക്കുമെന്നും ഡി.ആർ.എം. ഉറപ്പുനൽകി.

​ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ പുത്തുക്കാട്ട് രാമകൃഷ്ണൻ, പി. വി. നിധീഷ്, വിനയൻ പുത്തുക്കാട്ട്, ബാലൻ തുടങ്ങിയവർ ഡി.ആർ.എമ്മിനൊപ്പം ഉണ്ടായിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe