കോഴിക്കോട്: കൂരാച്ചുണ്ടിൽ എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. കൂരാച്ചുണ്ട് സ്വദേശി പള്ളിത്താഴത്ത് ഷൈനി (57) ആണ് മരിച്ചത്.
എലിപ്പനി ബാധയെ തുടർന്ന് കഴിഞ്ഞ പത്ത് ദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗലക്ഷണങ്ങൾ ഗുരുതരമായതിനെ തുടർന്ന് ചികിത്സയിൽ കഴിയവേയാണ് മരണം സംഭവിച്ചത്.
എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന കൂരാച്ചുണ്ട് സ്വദേശി മരിച്ചു
Aug 12, 2026, 10:25 am GMT+0000
payyolionline.in
