അഴിയൂർ: ദേശീയ വ്യാപാരി ദിനാഘോഷത്തിന്റെ ഭാഗമായി അഴിയൂർ പഞ്ചായത്ത് മർച്ചന്റ്‌സ് അസോസിയേഷൻ കുടുംബ ആരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയർ യൂണിറ്റിന് ധനസഹായം നൽകി. ചാരിറ്റി പ്രവർത്തനങ്ങൾക്കായി പതിനായിരം രൂപയാണ് അസോസിയേഷൻ കൈമാറിയത്.
പാലിയേറ്റീവ് യൂണിറ്റിനുള്ള ഫണ്ട് അസോസിയേഷൻ പ്രസിഡന്റ് പി.കെ. രാമചന്ദ്രൻ, കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. മഞ്ജു ഗോപാലിന് കൈമാറി. ചടങ്ങിൽ അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. ലീല, ഹെൽത്ത് ഇൻസ്‌പെക്ടർ കെ. രാജേഷ്, മർച്ചന്റ്‌സ് അസോസിയേഷൻ നേതാക്കളായ കെ.എ. സുരേന്ദ്രൻ, സി.ടി.സി. ബാബു, കെ.ടി. ദാമോദരൻ, എം.എം. അശോകൻ, വി.പി. പ്രകാശൻ, സമീർ കുഞ്ഞിപ്പള്ളി എന്നിവർ പങ്കെടുത്തു.
