അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ സാമ്പത്തിക ഇടപാട് കേസ്: അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

news image
Aug 16, 2026, 7:18 am GMT+0000 payyolionline.in

വടകര : അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ സാമ്പത്തിക ഇടപാട് കേസിൽ കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. വടകര സിഐ എ.വി. ദിനേശിനെയാണ് സ്ഥലം മാറ്റിയത്. കണ്ണൂർ സർക്കിളിലേക്കാണ് മാറ്റം. തെരഞ്ഞെടുപ്പ് സമയത്താണ് ഇദ്ദേഹം ഇവിടെ എത്തുന്നത്. പ്രത്യേകിച്ച് കാരണമൊന്നും ചൂണ്ടിക്കാട്ടാതെയാണ് നിലവിലെ സ്ഥലം മാറ്റം. മൂന്ന് അധ്യാപികമാർ പ്രതിയായ എംഡിഎംഎ കേസിൽ വിശദമായ അന്വേഷണത്തിനൊരുങ്ങവെയാണ് ഉദ്യോ​ഗസ്ഥന്റെ സ്ഥലം മാറ്റം.

അധ്യാപികമാർ വിദ്യാർത്ഥികളെ മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ചോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നു. മയക്കുമരുന്ന് കൈമാറ്റത്തിനും പണ ഇടപാടിനും കുട്ടികളെ മറയാക്കിയോ എന്നാണ് പരിശോധന. പണ ഇടപാടിന് വിദ്യാർത്ഥികളുടെ അക്കൗണ്ട് ഉപയോഗിച്ചോ എന്നും സംശയം ഉയരുന്നുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം ശക്തമാക്കിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe