വടകര ദേശീയപാതയിൽ 48 മണിക്കൂർ ഗതാഗത നിയന്ത്രണം

news image
Sep 24, 2026, 1:21 am GMT+0000 payyolionline.in

പയ്യോളി : ദേശീയപാതയിൽ വടകര ആശാ ഹോസ്പിറ്റൽ മുതൽ എം.ആർ.എ. ഹോട്ടൽ വരെയുള്ള ഭാഗത്ത് റോഡ് ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ 48 മണിക്കൂർ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സെപ്റ്റംബർ 24 വ്യാഴാഴ്ച രാവിലെ 6 മണി മുതൽ സെപ്റ്റംബർ 26 ശനിയാഴ്ച രാവിലെ 6 മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

പൊതുജനങ്ങളുടെയും ഡ്രൈവർമാരുടെയും സൗകര്യാർത്ഥം പോലീസ് നിർദ്ദേശിച്ച ഗതാഗത ക്രമീകരണങ്ങൾ താഴെ പറയുന്നതാണ്:

കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ: കരിമ്പനപ്പാലത്ത് നിന്ന് തിരിഞ്ഞ് എടോടി, പഴയ ബസ് സ്റ്റാൻഡ്, ലിങ്ക് റോഡ് വഴി പെരുവൊട്ടും താഴെ എത്തി ദേശീയപാതയിലേക്ക് പ്രവേശിക്കണം.

കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ: ആശാ ഹോസ്പിറ്റലിന് സമീപത്ത് നിന്ന് വലത്തോട്ട് തിരിഞ്ഞ് റോഡിന്റെ പടിഞ്ഞാറു വശത്തുകൂടി കടന്നുപോകണം.

തിരുവള്ളൂർ ഭാഗത്തുനിന്നുള്ള ബസുകൾ: നാരായണ നഗരത്തിന് സമീപത്തെ പെട്രോൾ പമ്പിനടുത്ത് യാത്രക്കാരെ ഇറക്കി സർവീസ് അവസാനിപ്പിച്ച് മടങ്ങണം.

കൈനാട്ടി ഭാഗത്തുനിന്നുള്ള ബസുകൾ: ആശാ ഹോസ്പിറ്റലിന് സമീപം ആളെ ഇറക്കി തിരികെ പോകേണ്ടതാണ്.

കൊയിലാണ്ടി/പയ്യോളി ഭാഗത്തുനിന്നുള്ള ബസുകൾ: കരിമ്പനപ്പാലം, എടോടി വഴി ലിങ്ക് റോഡിലെത്തി യാത്രക്കാരെ ഇറക്കി സർവീസ് റോഡ് വഴി തിരികെ സർവീസ് നടത്തണം.

ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ യാത്രക്കാർ സമയബന്ധിതമായി യാത്രകൾ ആസൂത്രണം ചെയ്യണമെന്നും പോലീസിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe