​ക്ഷേമനിധി ബോർഡുകൾ പുനഃസംഘടിപ്പിക്കണം: ആർട്ടിസാൻസ് കോൺഗ്രസ് ജില്ലാ കൺവെൻഷൻ

news image
Oct 25, 2026, 12:05 pm GMT+0000 payyolionline.in

കൊയിലാണ്ടി: വിവിധ തൊഴിലാളി ക്ഷേമ നിധി ബോർഡുകൾ പുനഃസംഘടിപ്പിക്കണമെന്നും ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണമെന്നും കേരള സ്റ്റേറ്റ് ആർട്ടിസാൻസ് കോൺഗ്രസ് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ 6 വർഷമായി ആനുകുല്യങ്ങൾ മുടങ്ങിക്കിടക്കുകയാണ്. സമാനമായ ക്ഷേമനിധി ബോർഡുകൾ ലയിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു യോഗത്തിൽ ജില്ലാ പ്രസിഡന്റ്  ബാലകൃഷ്ണൻ പന്നൂർ ചടങ്ങിൽ അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.സുരേഷ് ബാബു യോഗം ഉദ്ഘാടനം ചെയ്തു. കെ പി. സി സി മുൻ എക്സിക്യൂട്ടീവ് മെമ്പർ വി.ടി സുരേന്ദ്രൻ , സംസ്ഥാന ഓർഗനൈസിംങ്ങ് സെക്രട്ടറി കരുണാകരൻ കടമേരി , ഇ.കെ. ബിജു പയ്യോളി, സുരേന്ദ്രൻ വള്ളിക്കാട്, ശ്രീജ.എൻ.കെ. കെ.വി.രാഘവൻ ,എം.കെ. ഉമ്മർ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് – കരുണാകരൻ കടമേരി, വൈസ് പ്രസിഡന്റ്മാർ- സുരേന്ദ്രൻ വള്ളിക്കാട്, അംബിക നൊച്ചാട്, സെക്രട്ടറി – ഇ.കെ. ബിജു, ജോയിന്റ്  സെക്രട്ടറി – ശ്രീജ .എൻ.കെ, ട്രഷറർ – പി.വി.ശ്രീജു എന്നിവരെ യോഗം തെരഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe