തിരുവനന്തപുരം: പാറശ്ശാല കെ.എസ്.ആർ.ടി.സി. കറുങ്കൂട്ടി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്കേറ്റു. ഇടിമിന്നലേറ്റതിനെത്തുടർന്ന് സ്റ്റേഷൻ മാസ്റ്റർ സാബുവിനെ തിരുവനന്തപുരത്തെ പി.ആർ.എസ്. ആശുപത്രിയിലും ജീവനക്കാരായ സെലിൻമേരി, രേഖ, ശോഭ, ജയ എന്നിവരെ പാറശ്ശാല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ ആയിരുന്നു സംഭവം . ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിൽ ഡിപ്പോ ഓഫീസിലെ സ്വിച്ച് ബോർഡ് പൂർണമായും കത്തിനശിക്കുകയും കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് വലിയ നാശനഷ്ടം സംഭവിക്കുകയും ചെയ്തു.
പാറശ്ശാല കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ ഇടിമിന്നലേറ്റ് സ്റ്റേഷൻ മാസ്റ്ററടക്കം 5 ജീവനക്കാർക്ക് പരിക്ക്; കമ്പ്യൂട്ടറുകളും ഉപകരണങ്ങളും നശിച്ചു
Oct 25, 2026, 7:47 am GMT+0000
payyolionline.in
മീനങ്ങാടി ഹൈവേ കവർച്ച കേസ്: പ്രതികളെ വിട്ടയച്ച കോടതി നടപടിക്കെതിരെ റിവിഷൻ ഹർജ ..
കോഴിക്കോട് സ്വദേശികളായ അമ്മയും മകളും ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ, ..
