ക്ഷാമബത്ത വർധിപ്പിച്ചു, കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിർണായക മാറ്റം; പെൻഷൻകാർക്കും പ്രയോജനം ലഭിക്കും

news image
Oct 28, 2026, 11:26 am GMT+0000 payyolionline.in

ഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിർണായക മാറ്റം. ക്ഷാമബത്ത 3% വർധിപ്പിച്ച് കേന്ദ്ര സർക്കാർ. 3% വർധനവ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. 60 ശതമാനത്തിൽ നിന്ന് 63 ശതമാനമാക്കിയാണ് വർധിപ്പിച്ചത്. ജൂലൈ 2026 മുതൽ പ്രാബല്യത്തിൽ. 4.9 ദശലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 6.8 ദശലക്ഷത്തിലധികം പെൻഷൻകാർക്കും നേരിട്ട് പ്രയോജനം ചെയ്യും.

വിലക്കയറ്റം നേരിടുന്നതിനുള്ള നീക്കമായാണ് ക്ഷാമബത്ത വർധിപ്പിച്ചത്. വർഷത്തിൽ രണ്ടുതവണയാണ് സർക്കാർ ഡി.എയും ഡി.ആറും പരിഷ്കരിക്കുന്നത്. അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനനാണ് ഡിഎ ആയി നൽകുന്നത്. പെൻഷൻകാർക്ക് ലഭിക്കുന്ന സമാനമായ ആനുകൂല്യമാണ് ഡി.ആർ. വിപണിയിൽ വിലക്കയറ്റം നേരിടുന്നതിനായാണ് കൃത്യമായ ഇടവേളകളിൽ ഡിഎയും ഡിആറും കേന്ദ്രസർക്കാർ വർധിപ്പിക്കാറുള്ളത്.

കഴിഞ്ഞ ഏപ്രിലിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും വർധിപ്പിച്ചതോടെ നിരക്ക് അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനമായി എത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ പുതിയ വർധനവ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe