തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളിൽ വിദ്യാർഥികളുടെ എണ്ണം കുറയുന്നതായി വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ട്. ഒന്നാം ക്ലാസിൽ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തിലും കുറവുണ്ട്. ഒന്നുമുതൽ -10 വരെ ക്ലാസുകളിൽ 2026-27 അധ്യയന വർഷം 1,23,508 വിദ്യാർത്ഥികളുടെ കുറവാണ് രേഖപ്പെടുത്തിയത്.
റിപ്പോർട്ടിലെ കണക്കുകൾ തസ്തിക നിശ്ചയിക്കുന്നതിൽ നിർണായകമെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നു. ഈ വർഷം ആകെ പ്രവേശനം നേടിയത് ആകെ മൊത്തം 34,11,194 വിദ്യാർഥികളാണ്. 2025-26 അധ്യയന വർഷം സ്കൂളുകളിൽ പ്രവേശനം നേടിയത് 35,34,702 വിദ്യാർഥികളും. സർക്കാർ , എയ്ഡഡ് അൺ എയ്ഡഡ് സ്കൂളുകളിലെ ആകെ കുട്ടികളുടെ കണക്കാണിത്. ഒന്നാം ക്ലാസിൽ ഈ അധ്യയന വർഷം പ്രവേശനം നേടിയത് 2,50858 വിദ്യാർത്ഥികളാണ്. കഴിഞ്ഞവർഷത്തേക്കാൾ 3148 വിദ്യാർത്ഥികളുടെ കുറവാണ് രേഖപ്പെടുത്തിയത്.
ജനന നിരക്കിൽ ഉണ്ടാകുന്ന കുറവ് വിദ്യാർത്ഥികളുടെ ഇടിവിന് കാരണമെന്ന് വിലയിരുത്തൽ. 2012 മുതൽ 2026 വരെ ജനനനിരക്കിൽ അഞ്ചു ശതമാനത്തോളം കുറവെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. എൽപിഎസ്ടി സമരവുമായി ബന്ധപ്പെട്ട്, കുട്ടികളുടെ എണ്ണം കുറയുന്നു എന്ന സർക്കാർ വിശദീകരണം ശരിവെക്കുന്നതാണ് പുറത്തുവന്ന റിപ്പോർട്ട്.
