പുസ്തക ചർച്ചയും അനുമോദന സദസ്സും സംഘടിപ്പിച്ചു

news image
Nov 1, 2026, 3:14 pm GMT+0000 payyolionline.in

പയ്യോളി : വി.പി. രാജൻ കലാസാംസ്കാരിക കേന്ദ്രം ലൈബ്രറി ആന്റ് റീഡിങ് റൂം അരിക്കൽ താഴെയുടെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ചയും വിവിധ മേഖലകളിൽ നേട്ടം കൈവരിച്ചവരെ ആദരിക്കുന്ന അനുമോദന സദസ്സും സംഘടിപ്പിച്ചു.

‘കമ്പിളിക്കണ്ടത്തെ കൽഭരണികൾ’ എന്ന പുസ്തകത്തെ ആസ്പദമാക്കി എ.വി. അനിൽകുമാർ ചർച്ച നയിച്ചു. തുടർന്ന്, കാലിക്കറ്റ് യൂണിവേഴ്സിറ്റി യു.ജി. ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാനായി നിയമിതനായ ഭാർഗവൻ മാസ്റ്റർ, മെഡിക്കൽ കോളേജ് വികസന സമിതി എക്സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. ഉമേന്ദ്രൻ പി.ടി, ഹെൽത്ത് ഇൻസ്പെക്ടറായി നിയമനം ലഭിച്ച അമൃത, കിണറ്റിൽ വീണ കുട്ടിയെ രക്ഷിച്ച ലിജേഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

യോഗം ഒ.കെ. ബാലൻ ഉദ്ഘാടനം ചെയ്തു. ശ്രീജിത്ത് വിയ്യൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബാലചന്ദ്രൻ നാമംഗലത്ത് സ്വാഗതം ആശംസിച്ചു. നടേരി ഭാസ്കരൻ, ഉമേഷ് പി.ടി., ഷീബ അരിക്കൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജയശ്രീ നന്ദി രേഖപ്പെടുത്തി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe