പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു; വിടവാങ്ങിയത് മാസ് സിനിമകൾക്ക് ദൃശ്യമൊരുക്കിയ ക്യാമറാമാൻ

news image
Nov 10, 2026, 4:24 am GMT+0000 payyolionline.in

കൊച്ചി: പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ (57) അന്തരിച്ചു. സിനിമാ സെറ്റിൽ കുഴഞ്ഞുവീണതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹം ഇന്ന് പുലർച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. ‘പുലിമുരുകൻ’, ‘നരൻ’, ‘ഒടിയൻ’ തുടങ്ങി അമ്പതിലധികം ശ്രദ്ധേയമായ സിനിമകളുടെ ഛായാഗ്രാഹകനായി പ്രവർത്തിച്ചിട്ടുണ്ട്.

​മാസ് ആക്ഷൻ ചിത്രങ്ങളുടെ ഛായാഗ്രഹണത്തിൽ തനതായ കൈയൊപ്പ് പതിപ്പിച്ച ഷാജി കുമാർ മലയാളത്തിന് പുറമെ കോളിവുഡിലും ഹിന്ദി സിനിമാരംഗത്തും സജീവമായിരുന്നു. വൈശാഖ്, ഷാജി കൈലാസ്, ജോഷി തുടങ്ങിയ പ്രമുഖ സംവിധായകർക്കൊപ്പം നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഇദ്ദേഹം പങ്കാളിയായി.

​’ഉത്തമൻ’, ‘പകൽപ്പൂരം’, ‘പട്ടണത്തിൽ സുന്ദരൻ’, ‘നസ്രാണി’, ‘റോബിൻഹുഡ്’, ‘ബാബാ കല്യാണി’, ‘വെള്ളിനക്ഷത്രം’, ‘അത്ഭുതദ്വീപ്’, ‘മല്ലു സിങ്’, ‘മധുരരാജ’, ‘രാമലീല’, ‘പത്തൊൻപതാം നൂറ്റാണ്ട്’ എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങൾ. റിലീസിന് ഒരുങ്ങുന്ന ‘അതിമനോഹരം’, ‘ഒറ്റക്കൊമ്പൻ’ എന്നീ സിനിമകളുടെയും ഛായാഗ്രാഹകനായിരുന്നു. ഭൗതികശരീരം നിലവിൽ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe