പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്: ക്ഷേത്രപൂജാരിക്ക് 16 വർഷം കഠിനതടവും 1.5 ലക്ഷം രൂപ പിഴയും

news image
Nov 29, 2026, 10:10 am GMT+0000 payyolionline.in

നാദാപുരം: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ വീട്ടിൽ അതിക്രമിച്ചുകയറി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ക്ഷേത്രപൂജാരിക്ക് 16 വർഷം കഠിനതടവും 1.5 ലക്ഷം രൂപ പിഴയും. പേരാമ്പ്ര ആയടക്കണ്ടി കുട്ടിച്ചാത്തൻ ക്ഷേത്രത്തിലെ പൂജാരിയായ എരവട്ടൂർ കുണ്ടുംകരമുക്ക് അരക്കണ്ടി സോമനെ(46)ആണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ശിക്ഷിച്ചത്.

2023 ജൂൺ 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉറുക്ക് കെട്ടിയാൽ രോഗശാന്തിയും ഉന്നതവിദ്യാഭ്യാസവും ലഭിക്കുമെന്നും, ഇതിന്റെ ഫലം ലഭിക്കാൻ ശാരീരികബന്ധം അനിവാര്യമാണെന്നും പറഞ്ഞ് ബലാത്സംഗം ചെയ്തെന്നാണ് കേസ്. കുറ്റ്യാടി പൊലീസ് ഇൻസ്പെക്ടറായിരുന്ന ഇ.കെ. ഷിജു, എ.എസ്.ഐ വി.കെ. സീമ, സീനിയർ സിവിൽ പോലീസ് ഓഫിസർ കെ. ഷിബിൻ, സിവിൽ പൊലീസ് ഓഫിസർ വി.കെ. സൗമ്യ എന്നിവരാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe