തലസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് ടിപ്പര്‍ ലോറി; സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് ടിപ്പര്‍ ലോറി അപകടം. ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു. ഇന്ന് വൈകിട്ടോടെ തിരുവനന്തപുരം കഴക്കൂട്ടത്താണ് ദാരുണ സംഭവം. ടിപ്പറിന്‍റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. പെരുമാത്തുറ സ്വദേശി റുക്സാനയാണ് മരിച്ചത്. സ്കൂട്ടറോടിച്ചിരുന്ന യുവതിക്ക് പരിക്കില്ല. സ്കൂട്ടറിന്‍റെ പിന്‍സീറ്റിലായിരുന്നു റുക്സാന. സ്കൂട്ടറിനെ മറികടക്കുന്നതിനിടെയാണ് ടിപ്പര്‍ ലോറി യുവതിയെ ഇടിച്ചത്. ടിപ്പര്‍ വശം ചേര്‍ന്ന് ഒതുക്കിയപ്പോള്‍ സ്കൂട്ടറിന്‍റെ പിന്നിലിരുന്ന യുവതി വീഴുകയും ടയറിനടിയില്‍ പെടുകയുമായിരുന്നുവെന്ന് നാട്ടുകാര്‍ […]

Kozhikode

May 7, 2024, 12:12 pm GMT+0000
‘സ്കൂട്ടറിൽ നിന്ന് വലിച്ചു താഴെയിട്ടു, കൈ പിടിച്ചു തിരിച്ചു’; തിരുവല്ലയില്‍ ആക്രമണം നേരിട്ട യുവതി

പത്തനംതിട്ട: സഹോദരിയെ റെയിൽവേ സ്റ്റേഷനിലാക്കി മടങ്ങി വരുന്ന സമയത്താണ് തന്നെ ആക്രമിച്ചതെന്ന് തിരുവല്ലയിൽ  മദ്യപാനിയുടെ ആക്രമണത്തിനിരയായ യുവതി. അപ്രതീക്ഷിതമായിട്ടായിരുന്ന ഇയാളുടെ ആക്രമണം. തടഞ്ഞു നിർത്തി സ്കൂട്ടറിന്റെ താക്കോൽ എടുത്തുകൊണ്ടുപോയി. ഇത് തടഞ്ഞപ്പോൾ കൈ പിടിച്ചു തിരിച്ചു. താക്കോൽ പിടിച്ചു വാങ്ങാൻ ശ്രമിക്കുന്നതിനിടെ കൈക്ക് മുറിവ് പറ്റിയെന്നും രക്തം വന്നതിനെ തുടർന്ന് തലകറങ്ങുന്നതായി അനുഭവപ്പെട്ടെന്നും 25കാരിയായ യുവതി  പറഞ്ഞു. യുവതിയുടെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിലെ പ്രതി ജോജോയെ പൊലീസ് വൈദ്യപരിശോധനക്കായി ഹാജരാക്കിയിരുന്നു. ആശുപത്രിയിലെത്തിയ യുവതിയുടെ ബന്ധുക്കൾ […]

Kozhikode

May 7, 2024, 11:44 am GMT+0000
താൽക്കാലിക അധ്യാപകരെ നിയമിക്കാൻ സ്കൂളുകൾക്ക് അനുമതി നൽകിയത് എന്തിന് ? കാരണം വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സ്കൂളുകളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കാൻ സ്കൂളുകൾക്കും പി.ടി.എ.യ്ക്കും കൂടി അനുമതി നൽകിയത് വിദ്യാഭ്യാസ പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാനാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. എസ്എസ്എൽസിക്ക് മികച്ച വിജയമാണ് സംസ്ഥാനത്ത് ഉണ്ടാകാറുള്ളത്. ഇതുമായി ബന്ധപ്പെട്ട അധിക ബാച്ചുകളും സീറ്റുകളുടെ മാർജിനൽ വർദ്ധനവും നേരത്തെ തന്നെ നടത്തിയിട്ടുണ്ടെന്ന് മന്ത്രി വാർത്താ കുറിപ്പിൽ വ്യക്തമാക്കി. പുതിയ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുന്നതിന് സ്വാഭാവികമായ കാലതാമസം ഉണ്ടാകാറുണ്ട്. അതുകൊണ്ട് പഠന പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാൻ താൽക്കാലിക നിയമനങ്ങൾ അടിയന്തര സാഹചര്യങ്ങളിൽ നടത്തേണ്ടി വരാറുണ്ട്.ഈ […]

Kozhikode

May 7, 2024, 11:29 am GMT+0000
മലപ്പുറമടക്കം 3 ജില്ലകളിൽ ‘വെസ്റ്റ് നൈല്‍’ പനി; ജപ്പാൻ ജ്വരത്തിന് സമാനം, ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കിൽ ജാഗ്രത വേണം

തിരുവനന്തപുരം: മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്. കഴിഞ്ഞയാഴ്ച നടന്ന ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ജില്ലാ ഭരണകൂടങ്ങളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും […]

Kozhikode

May 7, 2024, 11:01 am GMT+0000
തിരുവല്ലയിൽ യുവതിക്ക് നേരേ ആക്രമണം; ഇരുചക്രവാഹനത്തില്‍ നിന്ന് വലിച്ചു താഴെയിട്ടു; പ്രതി പിടിയിൽ

പത്തനംതിട്ട: തിരുവല്ല ന​ഗരമധ്യത്തിൽ യുവതിയെ ആക്രമിച്ച് മദ്യപാനി. തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയുടെ നേർക്ക് ആക്രമണം നടത്തിയത്. ഇരുചക്രവാഹനത്തിൽ വരികയായിരുന്ന യുവതിയെ ഇയാൾ തടഞ്ഞു നിർത്തി വലിച്ചു താഴെയിടുകയായിരുന്നു. പോലീസ് സ്റ്റേഷനിൽ എത്തി ബഹളം വച്ച ശേഷമാണ് ഇയാൾ റോഡിൽ ഇറങ്ങി യുവതിക്ക് നേരെ ആക്രമണം നടത്തിയത്. പരിക്കേറ്റ 25 കാരിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യപിച്ച് ബൈക്കിൽ പൊലീസ് സ്റ്റേഷനിലെത്തിയ ജോജോ ബഹളം വെച്ചതിനെ തുടർന്ന് ബൈക്ക് വാങ്ങിവെച്ച് പൊലീസുകാർ മടക്കി അയച്ചു. […]

Kozhikode

May 7, 2024, 10:57 am GMT+0000
നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് തട്ടിപ്പ്: സ്ഥാപന ഉടമയും കുടുംബവും അറസ്റ്റിൽ

പത്തനംതിട്ട:  തിരുവല്ല ആസ്ഥാനമായ നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് നിക്ഷേപ തട്ടിപ്പിൽ ഉടമ എന്‍. എം രാജുവും കുടുംബവും അറസ്റ്റിൽ.  20 ൽ അധികം കേസുകൾ നിലവിൽ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേരള കോൺഗ്രസ് (എം ) മുൻ ജില്ലാ പ്രസിഡന്റ് ആണ് എൻ. എം. രാജു. എൻ. എം. രാജു, ഭാര്യ ഗ്രേസ് രാജു, മക്കൾ അലൻ ജോർജ്, ആൻസൺ ജോർജ് എന്നിവരാണ് അറസ്റ്റിൽ ആയത്. നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് എന്ന ധനകാര്യ സ്ഥാപനത്തിന് സംസ്ഥാനത്ത് 152 […]

Kozhikode

May 7, 2024, 9:56 am GMT+0000
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ദില്ലി: കുൽഗാമിലെ റെഡ്‌വാനി മേഖലയിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ഭീകരരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനും വീണ്ടെടുക്കാനും ഇതുവരെ സാധിച്ചിട്ടില്ല. ഏപ്രിൽ 28 ന് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ വില്ലേജ് ഡിഫൻസ് സ്ക്വാഡ് കൊല്ലപ്പെട്ടിരുന്നു. തുടർന്ന് കത്വ ജില്ലയിൽ സുരക്ഷാ ഏജൻസികൾ തിരച്ചിൽ വ്യാപകമാക്കിയിരുന്നു. നുഴഞ്ഞുകയറിയ ഭീകരർ പ്രദേശത്ത് തമ്പടിക്കുന്നതായി ഏപ്രിൽ 29 ന് […]

Kozhikode

May 7, 2024, 8:39 am GMT+0000
ഇന്ന് ഈയൊരൊറ്റ ജില്ലയിൽ മാത്രം ഉഷ്ണതരംഗ മുന്നറിയിപ്പ്; ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു, യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഞ്ഞ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നും നാളെയും പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും, ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും സാധാരണയെക്കാൾ 2 – 4°C കൂടുതൽ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര […]

Kozhikode

May 7, 2024, 8:37 am GMT+0000
ഈ ആഴ്ച താപനില ഉയരും; ക്രമാനുഗതമായ വര്‍ധനവുണ്ടാകും, 40 ഡിഗ്രി വരെ ഉയരാൻ സാധ്യത, അറിയിപ്പ് നൽകി ഒമാന്‍ അധികൃതര്‍

മസ്‌കറ്റ്: ഈ ആഴ്ച രാജ്യത്ത് താപനിലയില്‍ ക്രമാനുഗതമായ വര്‍ധനവുണ്ടാകുമെന്ന് അറിയിപ്പുമായി ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും. ആ ആഴ്ച പകുതിയോടെ പ്രത്യേകിച്ച് മരുഭൂമി പ്രദേശങ്ങളില്‍ പരമാവധി താപനില 40 ഡിഗ്രി സെല്‍ഷ്യസായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ബ​ർ​ക്ക​യി​ൽ 41.1 ഡി​ഗ്രി സെ​ൽ​ഷ്യ​സും സു​വൈ​ഖി​ൽ 40.2 ഡി​ഗ്രി സെ​ൽ​ഷ്യ​സും അ​ൽ അ​മേ​റാ​റ്റി​ൽ 39.8 സെ​ൽ​ഷ്യ​സും ചൂ​ടാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. എന്നാൽ രാ​ജ്യ​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കഴിഞ്ഞ ദിവസവും ദേ​ദ​പ്പെ​ട്ട മ​ഴ ല​ഭി​ച്ചു. […]

Kozhikode

May 7, 2024, 8:34 am GMT+0000
പോത്തൻകോട് ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: പോത്തൻകോട് ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചു. വിഴിഞ്ഞം പദ്ധതി പ്രദേശത്തേക്ക് പാറക്കല്ല് കൊണ്ടുപോവുകയായിരുന്ന ലോറിക്കാണ് തീ പിടിച്ചത്. വാഹനത്തിന്‍റെ എഞ്ചിനാണ് തീ പിടിച്ചത്. തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ അരുണ്‍, വാഹനം നിർത്തി പുറത്തിറങ്ങി. ഫയർ എക്സിറ്റിംഗ്യൂഷര്‍ ഉപയോഗിച്ച് തീയണയ്ക്കാൻ ശ്രമിച്ചുവെങ്കിലും തീ പെട്ടെന്ന് ആളിപ്പടരുകയായിരുന്നു. തുടര്‍ന്ന് കഴക്കൂട്ടം സ്റ്റേഷനിലെ രണ്ട് ഫയർ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. ഡീസൽ ടാങ്കിലേക്ക് തീ പടരാതിരുന്നത് വലിയ അപകടമാണ് ഒഴിവാക്കിയത്. ഷോ‍ർട്ട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Kozhikode

May 7, 2024, 8:32 am GMT+0000