പയ്യോളി : കഴിഞ്ഞ ദിവസം തന്റെ അയൽപക്കത്തെ വീട്ടിൽ ഗ്യാസ് ചോർച്ചയുണ്ടായ വിവരമറിഞ്ഞ് എന്ത് ചെയ്യണമെന്നറിയാതെ ആളുകൾ വിറങ്ങലിച്ചു നിൽക്കുന്ന സമയത്ത് സ്വജീവൻ പണയം വെച്ച് വാതിൽ തള്ളി തുറന്നു അവിടെ ഉണ്ടായിരുന്ന ആളുകളെ മുഴുവൻ പുറത്തിറക്കി ലീക്ക് ആയ ഗ്യാസ് സിലിണ്ടർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി നടുങ്ങി നിൽക്കുന്ന വീട്ടുകാർക്ക് രക്ഷകനായി ഷിനോസ് മാറുകയായിരുന്നു.
രാത്രി 11.30 യോടെയാണ് ഗ്യാസ് ലീക്കായത്. വീട്ടിലാണെങ്കില്‍ യുവതിയും രണ്ട് കുട്ടികളും അമ്മയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്തുചെയ്യണമെന്നറിയാതെ നിന്നപ്പോള്‍ ഷിനോസിന്റെ സുഹൃത്ത് വിവരം അറിയിക്കുകയും ഉടനെ അങ്ങോട്ടെത്തുകയുമായിരുന്നു.ഷിനോസ് എത്തുമ്പോള്‍ ഗ്യാസിന്റെ മുകളിലെ റെഗുലേറ്റര്‍ ഊരിയ നിലയിലായിരുന്നു. അപ്പോഴേക്കും ഗ്യാസ് എല്ലായിടത്തേയ്ക്കും പടര്‍ന്നിരുന്നു. ഉടനെ തന്നെ വീട്ടിലുള്ളവരേയും സമീപത്തെ വീട്ടിലുള്ളവരെയും സുരക്ഷിതമായി ദൂരേയ്ക്ക് മാറ്റി നിര്‍ത്തുകയും ഫര്‍ഫോഴ്‌സിനെ വിവരമറിയിക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
എല്ലാവരും ഭയപ്പെട്ട് നിന്നപ്പോള്‍ ഷിനോസ് പിറകിലൂടെ കയറി ഗ്യാസ് സിലിണ്ടർ പുറത്തേയ്ക്ക് സുരക്ഷിതമായി ഇടുകയും വാതിലുകളും ജനാലകളും തുറന്നിട്ടു. ഒരു സ്വിച്ചോ മറ്റോ ഇട്ടിരുന്നെങ്കില്‍ വലിയ പൊട്ടിത്തെറി ദുരന്തം ഉണ്ടാവേണ്ട സാഹചര്യമാണ് ഷിനോസ് മനോധൈര്യത്തില്‍ ഒറ്റയ്ക്ക് നേരിട്ടത്.
ആ സമയത്ത് എവിടുന്ന് ഇത്രയും ധൈര്യം ലഭിച്ചുവെന്ന ചോദ്യത്തിന് ഷിനോസിന്റെ മറുപടി ഇങ്ങനെയായിരുന്നു.’എന്തെങ്കിലും സംഭവിക്കുവാണെങ്കില്‍ എനിയ്ക്ക് പറ്റിക്കോട്ടെന്ന് വിചാരിച്ച് പോലീസുകാരനാണെന്ന ഒറ്റ ധൈര്യത്തില്‍ അങ്ങ് പോയതാ..’.
പയ്യോളി തച്ചന്‍കുന്ന് സ്വദേശിയായ ഷിനോസ് കഴിഞ്ഞ നാലുവര്‍ഷമായി പയ്യോളി പോലീസ് ഡോഗ് സ്‌ക്വാഡിലാണ്