അനധികൃത കച്ചവടക്കാർക്കെതിരെ നടപടി വേണം: ബേയ്ക് അസോസിയേഷൻ കൊയിലാണ്ടി മണ്ഡലം സമ്മേളനം

news image
Jun 3, 2026, 5:07 am GMT+0000 payyolionline.in

കൊയിലാണ്ടി: നഗരത്തിലെ അനധികൃത കച്ചവടക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബാക്കേഴ്സ് ആൻഡ് കൺഫെക്ഷനേഴ്സ് അസോസിയേഷൻ (ബേയ്ക്) കൊയിലാണ്ടി മണ്ഡലം സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഫുഡ് സേഫ്റ്റി ഓഫീസർ ശ്വേതാ വേലായുധൻ നിർവ്വഹിച്ചു.

മനീഷ് മലബാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ നേതാക്കളായ ഫൗസീർ കോഴിക്കോട്, സലാം കോഴിക്കോട്, റഷീദ് കോഴിക്കോട് എന്നിവരും നാഫി കെ. പൂക്കാട്, ബാക്ക് കൊയിലാണ്ടി യൂണിറ്റ് ജനറൽ സെക്രട്ടറി സജിത്ത് തീരം പൂക്കാട്, ടി.പി. ഇസ്മായിൽ നക്ഷത്ര, പി. അൻവർ ഫേമസ് തുടങ്ങിയവരും പങ്കെടുത്തു സംസാരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മണ്ഡലത്തിലെ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിക്കുകയും ചെയ്തു.

പുതിയ ഭാരവാഹികൾ:

പ്രസിഡന്റ്: മനീഷ് (മലബാർ ചിപ്സ്)

ജനറൽ സെക്രട്ടറി: സജിത്ത് തീരം (പൂക്കാട്)

ട്രഷറർ: അൻവർ പി. പള്ളിയൻ

വൈസ് പ്രസിഡന്റുമാർ: ടി.പി. ഇസ്മായിൽ നക്ഷത്ര, സ്വപ്ന പയ്യോളി, നിധീഷ് ഷൈനിങ് പയ്യോളി.

ജോയിന്റ് സെക്രട്ടറിമാർ: നാഫി കെ. ഓക്സി, അജിത് കണ്ണൻ, രഞ്ജിത്ത്.

ഓർഗനൈസിംഗ് സെക്രട്ടറി: ദിലീപ് നന്ദി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe