അരീക്കോട് എം ഡി എം എ പിടികൂടിയ സംഭവം; മ്യൂസിക്‌ ബാൻഡ് ഉടമയടക്കം മൂന്ന് പേർ കൂടി പിടിയിൽ      

news image
Jul 25, 2023, 3:30 pm GMT+0000 payyolionline.in

അരീക്കോട്: ഞായറാഴ്ച രാത്രി അരീക്കോട് മീഞ്ചിറയിലെ സ്വകാര്യ മരമില്ലിൽ നിന്നും വില്പനയ്ക്കായി എത്തിച്ച എം.ഡി.എം.എയുമായി അരീക്കോട് സ്വദേശികൾ പിടിയിലായ സംഭവത്തിൽ തുടർ അറസ്റ്റ്. അരീക്കോട് സ്വദേശികളായ കോസ്മോ ഷഫീഖ് (36), റാസിക്ക് റഹ്മാൻ (38 ), ജമാലുദ്ദീൻ (31) എന്നിവരാണ് പിടിയിലായത്. ഇവർ ലഹരിക്കടത്ത് സംഘത്തിൽപ്പെട്ട പ്രധാനികളാണെന്നാണ് വിവരം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe