ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ സൗജന്യ കോഴ്സുകളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം: വിദ്യാർത്ഥികൾക്ക് അവസരം

news image
Aug 18, 2025, 11:47 am GMT+0000 payyolionline.in

തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് വിദ്യാര്‍ഥികളെ സജ്ജരാക്കാന്‍ സൗജന്യ എഐ കോഴ്‌സുകളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാർത്ഥികൾക്ക് സ്വയം (SWAYAM) പോര്‍ട്ടലിലാണ് സൗജന്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്സുകള്‍ ആരംഭിക്കുന്നത്.  സ്‌കൂള്‍ തലം മുതല്‍ ബിരുദാനന്തര ബിരുദംവരെ സൗജന്യ ഓണ്‍ലൈന്‍ പഠനാവസരങ്ങള്‍ക്ക്‌ പുറമെയാണ് എഐ കോഴ്സുകളും വരുന്നത്. അഞ്ചു കോഴ്സുകളാണ് ഒരുക്കിയിരിക്കുന്നത്. വിശദ വിവരങ്ങള്‍ക്ക്  https://swayam.gov.in സന്ദർശിക്കുക. കോഴ്സ് വിവരങ്ങൾ താഴെ.

എഐ/എംഎല്യൂസിങ് പൈത്തണ്
🌐ഈ കോഴ്‌സ് വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും മെഷീന്‍ ലേണിങ്ങിന്റെയും അടിസ്ഥാനകാര്യങ്ങള്‍ പരിചയപ്പെടുത്തുന്നു. സ്റ്റാറ്റിസ്റ്റിക്‌സ്, ലീനിയര്‍ ആള്‍ജിബ്ര, ഓപ്റ്റിമൈസേഷന്‍, ഡാറ്റാ വിഷ്വലൈസേഷന്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഡാറ്റാ സയന്‍സില്‍ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന പ്രോഗ്രാമിങ് ഭാഷകളിലൊന്നായ പൈത്തണും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 36 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ കോഴ്സിന്റെ അവസാനം സര്‍ട്ടിഫിക്കേഷന്‍ വിലയിരുത്തലും ഉണ്ട്.

ക്രിക്കറ്റ് അനലിറ്റിക്സ് വിത്ത് എഐ
🌐ഐഐ.ടി മദ്രാസിലെ അധ്യാപകര്‍ നേരിട്ട് രൂപകല്‍പ്പന ചെയ്ത് പഠിപ്പിക്കുന്ന പദ്ധതിയാണിത്. പൈത്തണ്‍ ഉപയോഗിച്ച് സ്‌പോര്‍ട്‌സ് അനലിറ്റിക്‌സിന്റെ അടിസ്ഥാന കാര്യങ്ങള്‍ പഠിപ്പിക്കുന്നു. 25 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രോഗ്രാമാണിത്.

എഐ ഇന്ഫിസിക്സ്

🌐യഥാര്‍ത്ഥ ഭൗതികശാസ്ത്ര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മെഷീന്‍ ലേണിങ്ങിനും ന്യൂറല്‍ നെറ്റ്‌വര്‍ക്കുകള്‍ക്കും എങ്ങനെ കഴിയുമെന്ന് എ.ഐ ഇന്‍ ഫിസിക്‌സ് വിശദീകരിക്കുന്നത്. 45 മണിക്കൂർ ദൈര്‍ഘ്യമുള്ള ഈ കോഴ്സിൽ ഇന്ററാക്ടീവ് സെഷനുകള്‍, പ്രായോഗിക ഉദാഹരണങ്ങള്‍, ഹാന്‍ഡ്സ്-ഓണ്‍ ലാബ് വര്‍ക്കുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

എഐ ഇന്അക്കൗണ്ടിങ്
🌐കൊമേഴ്സ്, മാനേജ്മെന്റ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടുള്ള ഈ പ്രോഗ്രാം അക്കൗണ്ടിങ്ങിൽ എ.ഐ എങ്ങനെ പ്രയോഗിക്കാമെന്ന് വിശദീകരിക്കുന്നു. 45 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ കോഴ്സ് കഴിഞ്ഞാൽ സര്‍ട്ടിഫിക്കറ്റും നൽകുന്നതാണ്.

എഐ ഇന്കെമിസ്ട്രി
🌐യഥാര്‍ത്ഥ കെമിക്കല്‍ ഡാറ്റാസെറ്റുകള്‍ ഉപയോഗിച്ച് തന്മാത്രാ ഗുണങ്ങള്‍ പ്രവചിക്കാനും, രാസപ്രവര്‍ത്തനങ്ങള്‍ മോഡല്‍ ചെയ്യാനും, മരുന്നുകള്‍ രൂപകല്‍പ്പന ചെയ്യാനും മറ്റും എ.ഐയും പൈത്തണും എങ്ങനെ ഉപയോഗിക്കാമെന്ന് ഈ കോഴ്‌സ് പഠിപ്പിക്കുന്നു. ഐ.ഐ.ടി മദ്രാസ് വാഗ്ദാനം ചെയ്യുന്ന ഈ കോഴ്സിന്റെ ദൈര്‍ഘ്യം 45 മണിക്കൂറാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe