ആർ. വൈ. ജെ. ഡി. കോഴിക്കോട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു

news image
Aug 11, 2026, 3:15 pm GMT+0000 payyolionline.in

പയ്യോളി : ആർ. വൈ. ജെ. ഡി. (RYJD) യൂത്ത് ബ്രിഗേഡ് കോഴിക്കോട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു. സംഘടനയുടെ പുതിയ ലോഗോ പ്രകാശനവും ചടങ്ങിൽ നടന്നു. ആർ.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.പി. ശ്രേയംസ് കുമാറാണ് ലോഗോ പ്രകാശനം നിർവ്വഹിച്ചത്.

​ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട സി. വിനോദൻ (ചെയർമാൻ), അർജുൻ മഠത്തിൽ (കൺവീനർ), മഹേഷ് വടകര (ട്രഷറർ) എന്നിവർ ചേർന്ന് ലോഗോ ഏറ്റുവാങ്ങി. പ്രജിലേഷ് ബാലുശേരിയാണ് കമ്മിറ്റിയുടെ ജില്ലാ കോഡിനേറ്റർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe