പയ്യോളി: നഗരസഭാ പരിധിയിലെ തകർന്നു കിടക്കുന്ന റോഡുകൾ അടിയന്തിരമായി ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) പയ്യോളി സെക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
ധർണ്ണ യൂണിയൻ ഏരിയ പ്രസിഡന്റ് ബിജു കളത്തിൽ ഉദ്ഘാടനം ചെയ്തു. സെക്ഷൻ കമ്മിറ്റി പ്രസിഡന്റ് സജീവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി സുനിൽ അക്കമ്പത്ത്, കെ.എസ്.കെ.ടി.യു ഏരിയ സെക്രട്ടറി എൻ.സി. മുസ്തഫ, കൗൺസിലർ നിധീഷ് പി.വി., ഏരിയ ട്രഷറർ ഗിരീഷ് ബാബു, മേഖല സെക്രട്ടറി നൗഫൽ, വിനോദൻ, കെ. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
