ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാർഥിനിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; 19-കാരൻ അറസ്റ്റിൽ

news image
Aug 12, 2026, 10:22 am GMT+0000 payyolionline.in

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാർഥിനിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച പ്രതി പിടിയിൽ. പോത്തൻകോട് പേരുത്തല സ്വദേശി അഖിൽ എന്ന പത്തൊൻപതുകാരനാണ് പോക്സോ കേസിൽ അറസ്റ്റിലായത്.
പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞിരിക്കുകയായിരുന്ന പതിനഞ്ചുകാരിയെ കറങ്ങാൻ പോകാമെന്ന് പറഞ്ഞ് പ്രതി തന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. വിദ്യാർഥിനിയുടെ നഗ്നദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. പീഡനശേഷം പെൺകുട്ടിയെ വീട്ടിനടുത്ത് ഇറക്കി വിട്ടു.

പെൺകുട്ടിയുടെ സ്വഭാവത്തിൽ വ്യത്യാസം കണ്ട രക്ഷകർത്താക്കൾ കൗൺസിലിങ് നടത്തിയപ്പോഴാണ് പീഡനത്തിനിരയായ വിവരം മനസ്സിലാക്കിയത്. തുടക്കത്തിൽ പ്രതിയെ തിരിച്ചറിയാൻ പോലീസിന് കഴിഞ്ഞിരുന്നില്ല.സംശയകരമായ സാഹചര്യത്തിൽ കണ്ട യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ പീഡനക്കേസിലെ പ്രതിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. ഇയാളുടെ ഫോണിൽ നിന്നും നഗ്നചിത്രങ്ങളും പോലീസ് കണ്ടെടുത്തു. പോത്തൻകോട് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe