എൽപി വിഭാഗം പരീക്ഷകൾ ഇന്നുമുതൽ: കുട്ടികൾക്ക് സമയപരിധി ഇല്ല

news image
Aug 20, 2025, 6:09 am GMT+0000 payyolionline.in

തിരുവനന്തപുരം:സംസ്‌ഥാനത്തെ സ്കൂളുകളിൽ എൽപി വിഭാഗം ഓണപ്പരീക്ഷയ്ക്ക് ഇന്നു തുടക്കമാകും. ഇന്ന് ആരംഭിക്കുന്ന പരീക്ഷകൾ 26ന് അവസാനിക്കും.1, 2 ക്ലാസുകളിലെ പരീക്ഷയ്ക്ക് സമയ പരിധി ഇല്ല. രാവിലെ ആരംഭിക്കുന്ന പരീക്ഷയ്ക്ക് കുട്ടികൾ എഴുതിത്തീരുന്നതു വരെ സമയം അനുവദിക്കണം എന്നാണ് നിർദേശം. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം പരീക്ഷകൾ 18ന് ആരംഭി ച്ചിരുന്നു.പരിഷ്കരിച്ച പാഠ്യപദ്ധതിക്കൊപ്പം ഓണപ്പരീക്ഷ മുതൽ ചോദ്യപ്പേപ്പറിന്റെ ഘടനയിലും മാറ്റം വരുത്തിയിട്ടുണ്ട്. കാണാതെ പഠിച്ച് ഉത്തരം എഴുതാവുന്ന ചോദ്യങ്ങൾക്കു പകരം വിദ്യാർഥിയുടെ ചിന്താശേഷിയും വിശകലന കഴിവും പരിശോധിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ദേശീയതലത്തിലുള്ള നാസ് പരീ ക്ഷയുടെ മാതൃകയിലുള്ള ചോദ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്കൂളുകളിൽ പരീക്ഷകൾ ആരംഭിക്കുന്നതിന് അരമണിക്കൂർ മുൻപ് മാത്രമേ ചോദ്യപ്പേപ്പർ കെട്ടുകൾ തുറക്കാൻ അനുവാദമുള്ളൂ. ചോദ്യപ്പേപ്പർ പാക്കറ്റ് പൊട്ടി ക്കുന്നതിനു മുൻപ് സുരക്ഷിതത്വം ഉറപ്പാക്കണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe