ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽ

news image
Sep 9, 2025, 5:15 pm GMT+0000 payyolionline.in

തിരുവനന്തപുരം:ഒന്നുമുതൽ പത്ത് വരെ ക്ലാസുകളിലെ പാദവാർഷിക പരീക്ഷാ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാ പരിപാടി സെപ്റ്റംബർ 13മുതൽ 29വരെ നടക്കും. ഒന്നാംപാദ വാർഷിക (ഓണപ്പരീക്ഷ) പരീക്ഷയിൽ ഓരോ വിഷയത്തിലും 30ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികൾക്കാണ് സ്കൂളുകളിൽ പഠന പിന്തുണ ക്ലാസുകൾ നടത്തുക. ഇതിന്റെ ഭാഗമായി സെപ്റ്റംബർ 12ന് രക്ഷിതാക്കളുടെ യോഗം സ്കൂളുകളിൽ വിളിച്ചു ചേർക്കും.
പാദവാർഷിക ആത്യന്തികവിലയിരുത്തലിന്റെ ഉത്തരക്കടലാസ് മൂല്യനിർണ്ണയം കഴിഞ്ഞ ദിവസം പൂർത്തിയായി. കട്ടികളുടെ സമഗ്രമായ വികാസം ലക്ഷ്യമിട്ടാണ് വിദ്യാലയങ്ങളിലെ പഠനപ്രവർത്തനങ്ങളും അതിന്റെ വിലയിരുത്തൽ പ്രക്രിയയും വിഭാവനം ചെയ്തിട്ടുള്ളത്. അതത് ക്ലാസിലെ പഠനലക്ഷ്യങ്ങൾ കൃത്യമായി നേടിയെന്ന് ഉറപ്പുവരുത്തുകയും തുടർപഠനം സുഗമമാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. ഓരോ വിദ്യാലയത്തിലും നടക്കേണ്ട പഠനപിന്തുണാ പ്രവർത്തനങ്ങളുടെ സമയക്രമം ചുവടെ നൽകിയിരിക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe