അഴിയൂർ: വടകരയുടെ വികസനക്കുതിപ്പിന് കരുത്തുപകർന്ന വോട്ടർമാരെ നേരിൽ കാണുന്നതിനായി ആർ.എം.പി.ഐ നേതാവ് കെ.കെ. രമ എം.എൽ.എ നടത്തുന്ന ജനകീയ മുന്നണി നന്ദി പ്രകടന യാത്രയ്ക്ക് തുടക്കമായി. അഴിയൂർ ചീറയിൽ പീടികയിൽ നടന്ന ചടങ്ങിൽ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ യാത്ര ഉദ്ഘാടനം ചെയ്തു.
എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ പരിഗണിച്ചുകൊണ്ടുള്ള വികസന പ്രവർത്തനങ്ങൾ വരും വർഷങ്ങളിലും മണ്ഡലത്തിൽ തുടരുമെന്ന് കെ.കെ. രമ മറുപടി പ്രസംഗത്തിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ യു.എ. റഹീം അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ പ്രാദേശിക നേതാക്കൾ സംബന്ധിച്ചു.
എൻ. വേണു, വി.കെ. അനിൽ കുമാർ, പി. ബാബുരാജ്, ബാബു ഒഞ്ചിയം, പി.പി. ജാഫർ, പ്രദീപ് ചോമ്പാല, ടി.സി. രാമചന്ദ്രൻ, മോനാച്ചി ഭാസ്കരൻ, പി.പി. ഇസ്മായിൽ, ഹാരിസ് മുക്കാളി, കെ.പി. വിജയൻ, സി. സുഗതൻ, വി.പി. പ്രകാശൻ, പി.കെ. കോയ, കെ.പി. രവീന്ദ്രൻ, ശ്യാമള കൃഷ്ണാർപ്പിതം, കെ. റംലത്ത്, സോമൻ കൊളരാട് തുടങ്ങിയവർ സംസാരിച്ചു.
