കേരള കോ: ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കൊയിലാണ്ടിയിൽ ധർണ്ണ നടത്തി

news image
Jul 29, 2023, 2:55 pm GMT+0000 payyolionline.in

കൊയിലാണ്ടി:  കേരള കോ: ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. കേരള ബേങ്ക് കൊയിലാണ്ടി ശാഖക്കു മുൻമ്പിൽ നടത്തിയ ധർണ്ണ മുൻ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് വി.വി സുധാകരൻ ഉദ്ഘാടനം ചെയ്തു.


ചടങ്ങിൽ താലൂക്ക്സെക്രട്ടറി ജയകൃഷ്ണൻ കൂമുള്ളി സ്വാഗതവും  താലൂക്ക് പ്രസിഡണ്ട് ബഷീർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുധീർ കുമാർ, മുൻ ജില്ലാ സെക്രട്ടറി നന്ദകുമാർ , ജില്ലാ വനിതാ കൗൺസിൽ അംഗം പ്രഭിത എന്നിവർ സംസാരിച്ചു. സുധീഷ് കോട്ടൂർ നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe