പതിമൂന്നാം പഞ്ചവത്സര പദ്ധതി; തുറയൂരിൽ വിദ്യാർത്ഥികൾക്ക് മേശയും കസേരയും നൽകി

news image
Jul 29, 2023, 2:50 pm GMT+0000 payyolionline.in

പയോളി: പതിമൂന്നാം പഞ്ചവത്സര പദ്ധതി പ്രെജക്ട് നടത്തിപ്പുമായി ബന്ധപ്പെട്ട് തുറയൂർ ഗ്രാമപഞ്ചായത്തിലെ വിവിധങ്ങളായ വിദ്യാഭ്യാസ പ്രെജക്റ്റ് നിർവ്വഹണം നടന്നു. എസ് സി വിദ്യാർത്ഥികൾക്കുള്ള മേശ കസേര, സർക്കാർ വിദ്യാലയങ്ങൾക്കുള്ള ബെഞ്ച്, ഡസ്ക് മറ്റു ഉപകരണങ്ങൾ എന്നിവയുടെ വിതരണം തുറയൂർ ജി.യു.പി സ്കൂളിൽ നടന്നു ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ഗിരീഷ് വിതരണ ഉദ്ഘാടനം നിർവഹിച്ചു.

വിദ്യാഭ്യാസ മേഖലയ്ക്ക് മികച്ച ഊന്നൽ നൽകിക്കൊണ്ട് പദ്ധതി നിർവ്വഹണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീജ മാവുള്ളാട്ടിൽ അധ്യക്ഷയായി. പഞ്ചായത്ത് സെകട്ടറി കൃഷ്ണകുമാർ ആശംസയർപ്പിച്ചു സംസാരിച്ചു. നിർവ്വഹണ ഉദ്യോഗസ്ഥൻ ഇ.എം.രാമദാസൻ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വിദ്യഭ്യാസ സമിതി ചെയർമാൻ സബിൻരാജ് നന്ദി രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe