കൊയിലാണ്ടിയിൽ കുടുംബശ്രീയുടെ ‘ഓണം വിപണനമേള’ ക്ക് തുടക്കമായി

news image
Aug 19, 2023, 2:40 pm GMT+0000 payyolionline.in
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓണം വിപണനമേള ആരംഭിച്ചു. ടൗൺ ഹാളിൽ ആരംഭിച്ച മേള നഗരസഭ അധ്യക്ഷ സുധ  കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സംരംഭങ്ങൾ, ഭിന്നശേഷി മേഖലയിലെ വിവിധ സ്ഥാപനങ്ങളൾ, സർക്കാർ ഏജൻസികൾ ഒരുക്കുന്ന സ്റ്റാളുകൾ എന്നിവ മേളയെ ആകർഷകമാക്കുന്നു.

ഓണം വിപണനമേളയുടെ ഉദ്ഘാടനം

ഉദ്ഘാടന പരിപാടിയിൽ നഗരസഭ ഉപാധ്യക്ഷൻ കെ.സത്യൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ.ഷിജു, കെ.എ. ഇന്ദിര, നഗരസഭാംഗം വത്സരാജ് കേളോത്ത്, മെമ്പർ സെക്രട്ടറി വി.രമിത, സി.ഡി.എസ്.അധ്യക്ഷരായ കെ.കെ.വി ബിന, എം.പി. ഇന്ദുലേഖ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe