കൊയിലാണ്ടി: ഗവർണ്ണറുടെ വാഹനത്തിന് പിറകിൽ പോലീസ് ജീപ്പ് ഇടിച്ചു. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. കോഴിക്കോട് നിന്ന് വടകര ഭാഗത്തെക്ക് പോകുകയായിരുന്നു ഗോവ ഗവർണ്ണർ ശ്രീധരൻ പിള്ളയുടെ കാറിലാണ് പോലീസ് ജീപ്പ് ഇടിച്ചത്.
ദേശീയ പാതയിൽ ചേമഞ്ചേരി പെട്രൊൾ പമ്പിനു സമീപം വെച്ചാണ് സംഭവം . പെട്രോൾ പമ്പിലെക്ക് കോഴിക്കോട് ഭാഗത്തെക്ക് പോകുകയായിരുന്ന ഇരുചക്രവാഹനക്കാരൻ പെട്ടെന്ന് തിരിച്ചപ്പോൾ മുന്നിലുണ്ടായിരുന്ന കാർ പെട്ടെന്ന് നിർത്തി ഇതിനു പിന്നാലെ വന്ന എസ്കോർട്ട് വാഹനവും പെട്ടെന്ന് നിർത്തേണ്ടി വന്നു. ഗവർണ്ണറുടെ വാഹനവും, നിർത്തിയപ്പോൾ ഗവർണ്ണറുടെ വാഹനത്തിന് പിറകിൽ വന്ന പോലീസ് ജീപ്പ് വാഹനത്തിൽ ഇടിക്കുകയായിരുന്നു കാറിൻ്റെ ബംപർ തകർന്നു. എന്നാൽ ഗവർണ്ണർ കാറിൽ നിന്നും ഇറങ്ങിയില്ല. പെട്ടെന്ന് തന്നെ ഗവർണ്ണർ യാത്ര തുടർന്നു ഇത് സംബന്ധിച്ച് പരാതിയൊന്നും നൽകിയിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരക്ഷാവീഴ്ച ഉണ്ടായോ എന്നു പരിശോധിക്കും.