തിരുവനന്തപുരം: ടെറിട്ടോറിയൽ ആർമിയിൽ സോൾജിയർ തസ്തികയിലുള്ള 2587 ഒഴിവുകളിലേക്കുള്ള നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ചെന്നൈ ഉൾപ്പെടെയുള്ള 13 ഇൻഫെൻട്രി ബറ്റാലിയനുകളിലായാണ് നിയമനം. കേരളവും ലക്ഷദ്വീപും ഉൾപ്പെട്ട സോൺ നാലിൽ 1161 ഒഴിവുകളുണ്ട്. കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് നവംബർ 27, 28 തീയതികളിൽ ബെലഗാവി (കർണാടക), സിക്കന്ദരാബാദ് (തെലങ്കാന), കോലാപുർ (മഹാരാഷ്ട്ര) എന്നിവിടങ്ങളിൽ റിക്രൂട്ട്മെന്റ് റാലി നടത്തും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 7 വർഷത്തേക്ക് നിയമനം ലഭിക്കും.
റിക്രൂട്ട്മെന്റ് റാലി നവംബർ 15 മുതൽ ഡിസംബർ ഒന്നുവരെ നടക്കും. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, രാജസ്ഥാൻ, തെലങ്കാന, ഗോവ, കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര, നഗർ ഹവേലി, ദാമൻ ആൻഡ് ദിയു, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലെ താമസക്കാർക്കാണ് റിക്രൂട്ട്മെന്റ് സോൺ IVന് കീഴിലെ റാലിയിൽ പങ്കെടുക്കാൻ അവസരം. കൂടുതൽ വിവരങ്ങൾക്ക് വിവരങ്ങൾക്ക് http://ncs.gov.in സന്ദർശിക്കുക.