തൃശൂർ: സഹോദരിയെ കൊന്ന് സഹോദരൻ ജീവനൊടുക്കി. തൃശൂർ ചിറ്റിശ്ശേരിയിലാണ് സംഭവം. ചിറ്റിശ്ശേരി സ്വദേശിനി ഇന്ദിര (64), സഹോദരൻ അപ്പു (57 ) എന്നിവരാണ് മരിച്ചത്. ഇന്ദിര ഭിന്നശേഷിക്കാരിയാണ്, സഹോദരൻ ചുമട്ടുതൊഴിലാളിയും. സഹോദരന് ഭാര്യയും മൂന്നു മക്കളുമുണ്ട് ഭിന്നശേഷിക്കാരിയായ സഹോദരിയെ പരിപാലിക്കാനുള്ള പ്രയാസമാണ് കൊലയ്ക്ക് കാരണമെന്നാണ് വിവരം. കൈ ഞരമ്പ് മുറിച്ചാണ് അപ്പു ഇന്ദിരയെ കൊലപ്പെടുത്തിയത്. അപ്പുവിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
തൃശൂരിൽ സഹോദരിയെ കൊന്ന് സഹോദരൻ ജീവനൊടുക്കി
Oct 26, 2026, 6:52 am GMT+0000
payyolionline.in
