പയ്യോളി നഗരസഭാ തല കേരളോത്സവത്തിന് ആവേശകരമായ തുടക്കം.

news image
Nov 21, 2026, 3:10 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളി നഗരസഭാ തല കേരളോത്സവത്തിന് ആവേശകരമായ തുടക്കം. മേളയുടെ ഭാഗമായി വർണ്ണാഭമായ വിളംബര ഘോഷയാത്രയും ട്രോഫി ലോഞ്ചിംഗും സംഘടിപ്പിച്ചു. കേരളോത്സവ ട്രോഫി ലോഞ്ചിംഗ് നഗരസഭ ചെയർപേഴ്സൺ എൻ. സാഹിറ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.എം. ഹൈറുന്നിസ സ്വാഗതവും പ്രൊജക്ട് ഓഫീസർ ടി.പി. പ്രജീഷ് കുമാർ നന്ദിയും പറഞ്ഞു.

സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.പി. ഫാത്തിമ, കെ.ടി. സിന്ധു, പി. കുഞ്ഞാമു, കൗൺസിലർമാരായ കെ. ജയകൃഷ്ണൻ, ദേവദാസൻ, അബ്ദുൾ അസീസ് പി.പി, മുസ്തഫ, റയിസ എം, നസീമ വി.പി, ആരിഫ ഫൈസൽ, ഷാഹിദ പുറത്തൂട്ട്, കുൽസു റാഷിദ്, സാജിറ ലത്തീഫ്, രാജേഷ് കൊമ്മണത്ത്, സംഘാടക സമിതി ഭാരവാഹികളായ ബഷീർ മേലടി, ഷനോജ് എൻ.എം, എ.പി. റസാഖ്, ഉണ്ണികൃഷ്ണൻ ടി, പവിത്രൻ മാസ്റ്റർ, മനോജ് എൻ.എം, പ്രജീഷ് കുട്ടംവള്ളി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

കേരളോത്സവത്തിന്റെ ഭാഗമായി പഞ്ചഗുസ്തി, അത്‌ലറ്റിക്സ്, ഷട്ടിൽ ബാഡ്മിന്റൺ മത്സരങ്ങൾ പൂർത്തിയായി.

ജില്ലാതല യോഗ്യത: പഞ്ചഗുസ്തിയിൽ ഫിറ്റ് ലൈൻ ജിം പയ്യോളി, യുണീക്ക് ജിം പയ്യോളി, അയൺ ബ്ലാസ്റ്റ് ജിം കോട്ടക്കൽ എന്നിവയെ പ്രതിനിധീകരിച്ച നാല് പേർ ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി. കൂടാതെ അത്‌ലറ്റിക്സിൽ 17 പേരും ഷട്ടിൽ ബാഡ്മിന്റണിൽ നാല് പേരും ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അത്‌ലറ്റിക്സ് മത്സരങ്ങളിൽ ‘വയൽ ബ്രോസ് ഭജനമഠം’ ഓവറോൾ ചാമ്പ്യന്മാരായി.

സീനിയർ ഗേൾസ് വിഭാഗത്തിൽ നുസൈബ എ.വി, പൂജ ആർ. ഷനീഷ് എന്നിവരും സീനിയർ ബോയ്‌സ് വിഭാഗത്തിൽ സൗരവ്, പ്രജുൽ പ്രസാദ് എസ് എന്നിവരും വ്യക്തിഗത ചാമ്പ്യന്മാരായി. വനിതാ വിഭാഗത്തിൽ ദൃശ്യയും പുരുഷ വിഭാഗത്തിൽ ഷഹീർ എം.കെയും വ്യക്തിഗത കിരീടം ചൂടി. അത്‌ലറ്റിക്സിലെ മികച്ച പ്രകടനത്തിനുള്ള പ്രത്യേക പുരസ്കാരം നിവേദ് അനീഷ് കരസ്ഥമാക്കി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe