പാർലമെന്റ് മാർച്ച്: തിക്കോടി എഫ്.സി.ഐ തൊഴിലാളികൾക്ക് ഉജ്ജ്വല യാത്രയയപ്പ്

news image
Nov 25, 2026, 2:17 pm GMT+0000 payyolionline.in

തിക്കോടി: പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുന്ന തിക്കോടി എഫ്.സി.ഐ (FCI) തൊഴിലാളികൾക്ക് സി.ഐ.ടി.യു (CITU) സെക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉജ്ജ്വല യാത്രയയപ്പ് നൽകി. എഫ്.സി.ഐ തൊഴിലാളികളായ കെ. റിജിത്ത്, സുനിൽ, സുഭാഷ്, ബൈജു എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.

തിക്കോടി എഫ്.സി.ഐ സി.ഐ.ടി.യു സെക്ഷൻ പ്രസിഡന്റ് ബിജു കളത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങ് സി.പി.ഐ.എം പയ്യോളി ഏരിയാ സെക്രട്ടറി എം.പി. ഷിബു ഉദ്ഘാടനം ചെയ്തു. കെ. റിജിത്ത് സ്വാഗതവും എം.കെ. സുനിൽ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe