പ്രണയം നടിച്ച് വിദ്യാർഥിനികൾക്ക് പീഡനം, ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി, 5 പേർ അറസ്റ്റിലായതിൽ മൂന്ന് പേരും പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ

news image
Oct 17, 2026, 6:06 am GMT+0000 payyolionline.in

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തി വീണ്ടും ലൈംഗിക അതിക്രമത്തിന് ശ്രമിച്ച അഞ്ച് പേർ അറസ്റ്റിൽ. ഇതിൽ മൂന്നു പേരും പ്രായപൂർത്തിയാകാത്തവരെന്ന് വിഴിഞ്ഞം പൊലീസ്. വിഴിഞ്ഞം മുക്കോല കാഞ്ഞിരംവിള ലക്ഷംവീട്ടിൽ ടിനു(20),വിഴിഞ്ഞം കോട്ടപ്പുറം തുലവിള സൂസന്ന ഹൗസിൽ ലിൻസൺ(21) എന്നിവരെയും പ്രായപൂർത്തിയാകാത്ത മൂന്നു സ്‌കൂൾ വിദ്യാർഥികളെയുമാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ ഓട്ടോറിക്ഷയിൽ കറങ്ങിനടന്ന് പെൺകുട്ടികളെ പ്രണയം നടിച്ച് വശീകരിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും നഗ്‌ന ചിത്രങ്ങൾ ഉണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കാൻ പ്രേരിപ്പിക്കുകയുമായിരുന്നു. വിദ്യാർഥികളെ പ്രണയം നടിച്ച് വശീകരിച്ച ശേഷം കഴിഞ്ഞ വർഷം ഡിസംബർ മുതൽ പീഡനം തുടർന്നു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 2 സ്കൂൾ വിദ്യാർഥിനികളെ രണ്ടു വീടുകളിൽ എത്തിച്ചായിരുന്നു ലൈംഗിക പീഡനം നടത്തിയത്. പിന്നീട് ഇവർ പഠിച്ച സ്കൂളിലെ വിദ്യാർഥികൾ വഴി വീണ്ടും ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് വീണ്ടും പ്രേരിപ്പിക്കുകയായിരുന്നു.

പെൺകുട്ടികൾ ഒഴിഞ്ഞു മാറിയതോടെ സ്ഥിരമായി റോഡിൽ വച്ച് ശല്യം ചെയ്തു. ശല്യം സഹിക്കാൻ കഴിയാതായതോടെ പെൺകുട്ടികൾ പൊലീസിൽ പരാതി. ഇതിനെ തുടർന്നുളള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പെൺകുട്ടികളെ പീഡിപ്പിക്കാൻ, പിടിയിലായ നാല് പ്രതികളും ഒന്നാം പ്രതി ടിനുവിന് സൗകര്യം ഒരുക്കിക്കൊടുക്കുകയായിരുന്നുവെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe