തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിച്ചതിന് 26 ദിവസത്തിനുള്ളില്‍ 23,040 പേർക്കെതിരെ കേസ്. ഒക്ടോബർ 13 മുതല്‍ ഇന്നലെ രാവിലെ 7 മണിവരെയുള്ള കണക്കുകളാണ് പൊലീസ് പുറത്ത് വിട്ടത്. കേരള പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് കേസെടുത്തത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയന്റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി. 2762 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത എറണാകുളം റൂറലിലാണ് ഏറ്റവും കൂടുതല്‍. കാസർകോട് ആണ് ഏറ്റവും കുറവ്. മദ്യപിച്ച് വാഹനമോടിക്കുന്നത് റോഡ് അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും പ്രധാന കാരണമാകുന്നുവെന്നും വാഹന പരിശോധന ശക്തമായി തുടരുമന്നെന്ന് പൊലീസ് അറിയിച്ചു.
മദ്യപിച്ച് വാഹനമോടിക്കൽ: ഒക്ടോബർ 13മുതൽ നവംബർ 7 വരെ സംസ്ഥാനത്ത് 23040 പേർക്കെതിരെ കേസ്
Nov 8, 2026, 2:53 am GMT+0000
payyolionline.in
എക്സൈസ് വകുപ്പിലെ കൈക്കൂലി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് സാധ്യത
കേരളത്തിലും പെട്രോളിൽ അനുവദനീയമായ പരിധിയിലും അധികം എഥനോൾ കലർത്തി വിൽക്കുന്നുവ ..
