കൊയിലാണ്ടി: മഹിളാ കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറിയും സാമൂഹിക പ്രവർത്തകയുമായ വിയ്യൂർ അരീക്കൽ സുജാത (63) അന്തരിച്ചു. വി.പി. രാജൻ സ്മാരക ലൈബ്രറി എക്സിക്യൂട്ടീവ് അംഗം, ജനശ്രീ കൊയിലാണ്ടി മുൻ ട്രഷറർ, കോൺഗ്രസ് 118-ാം ബൂത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭർത്താവ്: അരീക്കൽ ബാബു. മക്കൾ: അഖിൽ ബാബു, അശ്വന്ത്. മരുമകൾ: ദൃശ്യ അഖിൽ (ചാലപ്പുറം). സഹോദരങ്ങൾ: സരോജിനി, കാർത്ത്യായനി, രവീന്ദ്രൻ, ചന്ദ്രിക, രമണി, അശോകൻ, പരേതരായ ഭാസ്കരൻ (സി.ആർ.പി.എഫ്), രാജൻ. സംസ്കാരം: ഇന്ന് (25/05/2026, തിങ്കളാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
