മൂരാട് പാച്ചാക്കലില്‍ കണ്ടലുകൾ വ്യാപകമായി നശിപ്പിച്ചു; വെട്ടിവീഴ്ത്തിയത് അവധി ദിനങ്ങളുടെ മറവില്‍

news image
Mar 13, 2023, 7:49 am GMT+0000 payyolionline.in

പയ്യോളി : മൂരാട് പാച്ചാക്കൽ ഭാഗത്ത് കുറ്റ്യാടി പുഴയോരത്തെ കണ്ടൽ കാടുകൾ വ്യാപകമായി വെട്ടിനശിപ്പിച്ചു. നാട്ടുകാർ വനം മന്ത്രിക്കു പരാതി നൽകി. അവധി ദിവസമാണ് പുഴയോരത്തെയും സമീപത്തെ തോടിനരികെയുള്ളതുമായ കണ്ടലുകൾ വാഹനങ്ങളിൽ ആയുധങ്ങളുമായി എത്തിയവർ വെട്ടിമാറ്റിയത്. സിആർസെഡ് ഒന്നിൽ പെടുന്ന സ്ഥലമാണിത്.സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിനോടു ചേർന്നും പറമ്പിലുമാണു കണ്ടൽ വെട്ടിയത്.

നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും എതിർത്തിട്ടും ഇവർ പിൻവാങ്ങാൻ തയാറാകാത്തതിനെ തുടർന്നു നാട്ടുകാർ പൊലീസ് സഹായം തേടുകയായിരുന്നു. പൊലീസ് എത്തി കണ്ടൽക്കാടുകൾ വെട്ടി നശിപ്പിക്കുന്നതു നിർത്തിവയ്പിച്ചെങ്കിലും അവർ പോയ ഉടനെ വീണ്ടും വെട്ടി നശിപ്പിച്ചു. റവന്യു വകുപ്പിന്റെ സഹായം തേടിയെങ്കിലും ലഭിച്ചില്ലെന്നു പരാതിയുണ്ട്. ഒടുവിൽ തിക്കോടിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ മന്ത്രി എ.കെ.ശശീന്ദ്രന് പ്രജീഷ് മേപ്രം കുറ്റിയുടെ നേതൃത്വത്തിൽ പരാതി നൽകുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe